ഏരിയ ഇസ്‌ലാഹി സംഗമം
തിരൂര്‍: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുല്ലൂര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇസ്‌ലാഹി സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ വൈ.പ്രസിഡന്റ് പാറപ്പുറത്ത് മുഹമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. ഇബ്‌റാഹിം ബുസ്താനി പ്രമേയ പ്രഭാഷണം നടത്തി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി ഇസ്മായില്‍, തലക്കാട് ഗ്രാമപഞ്ചായത്ത് അംഗം കെ വേലായുധന്‍, ഹുസൈന്‍ കുറ്റൂര്‍, സഹീര്‍ വെട്ടം, കെ റഷീദ്, അനീഷ് വലൂര്‍, ഹാറൂന്‍ പുല്ലൂര്‍ പ്രസംഗിച്ചു.
