ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കണം – കെ എന്‍ എം മര്‍കസുദ്ദഅവ
കണ്ണൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുന്ന ആരാധനാലങ്ങള്‍ക്ക് വിലക്ക് തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി എ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ.പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഐ എസ് എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര, എം എസ് എം ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആയിഷ, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ പ്രസിഡന്റ് സുഹാന വളപട്ടണം, ഡോ. അബ്ദുല്‍ജലീല്‍ ഒതായി, പി ടി പി മുസ്തഫ, റമീസ് പാറാല്‍, സാദിഖ് മാട്ടൂല്‍, അബ്ദുസ്സത്താര്‍ ഫാറൂഖി, ടി കെ സി അഹ്മദ്, ഉമ്മര്‍ കടവത്തൂര്‍, അതാവുല്ല ഇരിക്കൂര്‍, ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി, വി വി മഹ്മൂദ് പ്രസംഗിച്ചു.