വിശ്വഗുരുക്കന്മാരായ അറബികള്‍
സനീറാ ഇതിഹാസ്
സ്‌പെയിനിലെ കൊര്‍ദോവ (ഖുര്‍തുബ), സെവില്ലെ (ഇശ്ബീലിയ), ഗ്രാനഡ (ഗര്‍നാത), ടോളിഡോ (തുലൈതില) എന്നിവിടങ്ങളിലെ ഗ്രന്ഥാലയങ്ങളില്‍ നിന്ന് അസ്സഹ്‌റാവി (936-1013), ഇബ്‌നു സീന (980-1037), ഇബ്‌നു തുഫൈല്‍ (1110-1165) ഇബ്‌നു റുഷ്ദ് (1126-1198) എന്നീ അറബി പണ്ഡിതരുടെ കൃതികള്‍ സ്‌കോട്ടിഷ് പണ്ഡിതനായ മീഖായേല്‍ സ്‌കോട്ട് (1175-1232), ഇംഗ്ലീഷ് തത്വശാസ്ത്രജ്ഞനായ റോജര്‍ ബേക്കണ്‍ (1220- 292) പോലുള്ള പരിഭാഷകര്‍ വിവര്‍ത്തനം നടത്തിയാണ് പാശ്ചാത്യര്‍ വ്യവസ്ഥാപിത പഠനത്തിന്റെ ഹരിശ്രീ കുറിച്ചത്.
റോജര്‍ ബേക്കണ്‍ അറബി പുസ്തകങ്ങള്‍ പഠിച്ച് രചന നടത്തിയതു കാരണം പാരീസില്‍ പത്തു വര്‍ഷം കഠിനതടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. അക്ഷരവിരോധികളായ പാശ്ചാത്യര്‍ ലക്ഷക്കണക്കിന് അറബി ഗ്രന്ഥങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. എന്നിട്ടും മാധ്യമങ്ങള്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയുമാണ് അക്ഷരവൈരികളായി ചിത്രീകരിക്കുന്നത്. വിളക്കിലെ വെള്ളിവെളിച്ചം വലിച്ചെടുത്ത് വിളക്ക് പൊളിച്ചടുക്കി ചവറ്റുകൂനയിലേക്ക് വലിച്ചെറിഞ്ഞ മുന്‍ ചരിത്രമാണ് പടിഞ്ഞാറിനുള്ളത്.
ഇറാഖിലെ അറബി പണ്ഡിതനായ അല്‍കിന്ദി (801-873) അറബികളിലെ തത്വശാസ്ത്രജ്ഞന്‍ (ഫൈലസൂഫുല്‍ അറബ്) എന്ന അപരനാമത്തിലും പേര്‍ഷ്യന്‍ അറബി പണ്ഡിതനായ അര്‍റാസി (865-925) അറബികളുടെ ഗാലന്‍ (ജാലീനൂസുല്‍ അറബ്) എന്ന വിളിപ്പേരിലുമാണ് ഇന്നും യൂറോപ്പില്‍ അറിയപ്പെടുന്നത്.
പൂജ്യത്തിന്റെയും(സിഫ്ര്‍) അറബി അക്കങ്ങളുടെയും യൂറോപ്യരുടെ ഗുരുക്കന്മാര്‍ അറബികളാണ്. ഗണിതത്തില്‍ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് പൂജ്യത്തിന്റെ കണ്ടുപിടിത്തം. ഭാരതീയരുടെ സംഭാവനയായ പൂജ്യവും അറബി അക്കങ്ങളും ഭൂലോകത്ത് പ്രചരിപ്പിച്ചതിനു പിന്നില്‍ അല്‍ഖുവാറസ്മി (780-850) എന്ന പേര്‍ഷ്യന്‍ പണ്ഡിതന്റെ പങ്ക് വളരെ വലുതാണ്. ‘ശാസ്ത്രങ്ങളുടെ താക്കോലുകള്‍’ (മഫാതീഹുല്‍ ഉലൂം) എന്ന തന്റെ പ്രശസ്ത കൃതിയില്‍ അതിന്റെ ഉപയോഗം വിശദീകരിക്കുകയുണ്ടായി.
ഇന്ന് പ്രചാരത്തിലുള്ള പാശ്ചാത്യ കലണ്ടറിനേക്കാള്‍ സൂക്ഷ്മമായൊരു കലണ്ടര്‍ പേര്‍ഷ്യന്‍ ഗണിതജ്ഞനും ഗോളശാസ്ത്രജ്ഞനും ‘റുബാഇയ്യാത്’ എന്ന കവിതാ സമാഹാരത്തിന്റെ കര്‍ത്താവുമായ ഉമര്‍ ഖയ്യാം (1048-1122) അന്ന് നിര്‍മിച്ചിരുന്നു. ഊര്‍ജതന്ത്രത്തിന്റെ ഉപജ്ഞാതാക്കളായി അറബികളെ കണക്കാക്കണമെന്നും ജര്‍മന്‍ ശാസ്ത്രജ്ഞനായ ഫ്രെഡറിക് വില്യം ഹെന്‍ റിച്ച് അലക്‌സാണ്ടര്‍ വോണ്‍ ഹംബോല്‍ട്ട് (1769-1859) അഭിപ്രായപ്പെടുന്നുണ്ട്. ഇറാഖിലെ അറബി ശാസ്ത്രജ്ഞനായിരുന്ന ഇബ്‌നുല്‍ ഹൈഥം (965-1040) പ്രകാശശാസ്ത്ര സംബ ന്ധിയായി രചിച്ച കിതാബുല്‍ മനാളിര്‍ എന്ന ഗ്രന്ഥത്തിലെ ആശയമാണ് റോജര്‍ ബേക്കണ്‍ 1247-ല്‍ ഒപ്റ്റിക്‌സ് (ഛുൗ െങമഷൗ)െ എന്ന ഗ്രന്ഥമായി അവതരിപ്പിച്ചത്.
ഇബ്‌നുല്‍ ഹൈഥമും ഇബ്‌നു സീനയും ഇബ്‌നു റുഷ്ദും അല്‍കിന്ദിയും അബൂമഅ്ശറും (787-886) അല്‍ഫാറാബിയും (870-950) റോജര്‍ ബേക്കണിനെ സ്വാധീനിച്ച വ്യക്തികളാണെന്ന് ചരിത്രത്തില്‍ വായിക്കാം. ആധുനിക ദര്‍പ്പണ ശാസ്ത്രത്തിന്റെ(ഛുശേര)െ പിതാവായാണ് ഇബ് നുല്‍ ഹൈഥം ഇന്നും അറിയപ്പെടുന്നത്.
ഇറ്റാലിയന്‍ പാതിരിയായിരുന്ന ഫ്രാന്‍സിസ് അസീസിക്ക് (1182-1226) ഫ്രാന്‍സിസ്‌കന്‍ ചിന്താരീതിയുടെ ഉപജ്ഞാതാവാകാന്‍ കഴിഞ്ഞത് അബ്ദുല്‍ മലികുബ്‌നു മര്‍വാന്റെ (646-705) പണ്ഡിതസദസ്സിലെ ചിന്തകളെ പുത്തന്‍ ശൈലിയില്‍ പുനരാവിഷ്‌കരിച്ചതിനാലാണ്. സിറിയന്‍ അറബ് സാഹിത്യകാരനായ അബുല്‍ അലാഇല്‍ മഅര്‍രി (973-1057)യുടെ രിസാലതുല്‍ ഗുഫ്‌റാന്‍ എന്ന കൃതിയുടെ ശക്തമായ സ്വാധീനത്താലാണ് ഇറ്റാലിയന്‍ കവി ഡാന്റെ അലിഘിയേരി (1265-1321) തന്റെ ഡിവൈന്‍ കോമഡി രചിച്ചിട്ടുള്ളത്. ഇറ്റാലിയന്‍ ഗദ്യസാഹിത്യത്തിന്റെ പിതാവായ ജിയോവനി ബൊക്കാച്ചിയോ (1313-1375)യുടെ ഡെകാമറോന്‍ കഥകളില്‍ അറബിക്കഥകളുടെ തന്തുക്കള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പാശ്ചാത്യ സാഹിത്യത്തിലെ ഒന്നാമത്തെ വലിയ ഇതിഹാസ ക്ലാസിക് കൃതിയായ റൊണാള്‍ഡില്‍ (1080) അറബി രചനകളുടെ സ്വാധീനമുണ്ട്.
ഡോണ്‍ ക്വിക്‌സോട്ട് എന്ന പ്രസിദ്ധ കഥയുടെ ആശയം യഥാര്‍ഥത്തില്‍ അറബികളില്‍ നിന്ന് കടമെടുത്തതാണ്. അതിന്റെ രചയിതാവും പ്രശസ്ത സ്പാനിഷ് നോവലിസ്റ്റുമായ മിഗ്വെല്‍ ഡി സെര്‍വാന്റെസ് (1547-1616) നീണ്ട നാള്‍ ആഫ്രിക്കന്‍ അറബ് രാജ്യമായ അല്‍ജീരിയയില്‍ തടവുകാരനായിരുന്നു. ഇംഗ്ലീഷ് സാഹിത്യകാരന്‍ ഡാനിയല്‍ ഡീഫോക്ക് (1660-1731) തന്റെ പ്രശസ്ത നോവലായ റോബിന്‍സന്‍ ക്രൂസോയുടെ ഇതിവൃത്തത്തിന്റെ മാതൃക ലഭിച്ചത് ഇബ്‌നു തുഫൈലിന്റെ (1100-1185) ഹയ്യ് ബിന്‍ യഖ്‌ളാന്‍ എന്ന അറബി കൃതിയില്‍ നിന്നാണ്.
പാവങ്ങളുടെ ഇംഗ്ലീഷ് കവി എന്നറിയപ്പെടുന്ന റോബര്‍ട്ട് ബ്രൗണിംഗ് (1812-1889), വിക്ടോറിയന്‍ യുഗത്തിലെ ഏറ്റവും വലിയ ഇംഗ്ലീഷ് കവിയെന്ന് അറിയപ്പെടുന്ന ആല്‍ഫ്രഡ് ടെന്നിസണ്‍ (1809-1892) എന്നിവരിലെ അറബിക്കവിതകളുടെ സ്വാധീനശക്തി ആര്‍ക്കും തള്ളിക്കളയാനാവില്ല. ഗ്രഹങ്ങള്‍ക്ക് അവയുടെ നിശ്ചിത ഭ്രമണപഥത്തില്‍ നിന്ന് സ്ഥാനചലനം സംഭവിക്കുന്നുവെന്ന ഗ്രീക്ക് ഗോളശാസ്ത്രജ്ഞനായ ക്ലോഡിയസ് ടോളമി (100-170)യുടെ നിരീക്ഷണം തിരുത്താന്‍ പോളിഷ് ഗോളശാസ്ത്രജ്ഞനായ നിക്കോളാസ് കോപ്പര്‍നിക്കസിനെ (1473-1543) പ്രാപ്തനാക്കിയതിനു പിന്നില്‍, ഭൂമി സ്വയം കറങ്ങുന്നുവെന്ന് സ്ഥാപിച്ച അറബി പണ്ഡിതനായ അല്‍ബിറൂനി (973- 1048) ആണ്. ഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടുപിടിച്ച സ്പാനിഷ് അറബ് ശാസ്ത്രജ്ഞരുടെ നാമം വെളിവാക്കാതെ ആധുനിക ഗോളശാസ്ത്ര സ്ഥാപകനും ജര്‍മന്‍കാരനുമായ ജൊഹാന്‍സ് കെപ്ലര്‍ (1571-1630) തന്റെ പേരില്‍ അത് പ്രസിദ്ധീകരിച്ചു.
വ്യോമയാന ശാസ്ത്ര പിതാവും സ്പാനിഷ് ഗവേഷകനുമായ അബ്ബാസുബ്‌നു ഫിര്‍നാസ് (810-887) കൊര്‍ദോവയില്‍ നടത്തിയ പരീക്ഷണപ്പറക്കലിന്റെ ചുവടുപിടിച്ചാണ് വില്‍ബര്‍ റൈറ്റും (1867-1912) ഓര്‍വില്‍ റൈറ്റും (1871-1948) അമേരിക്കന്‍ അന്തരീക്ഷത്തിലൂടെ പറക്കലിനു നേതൃത്വം വഹിച്ചത്. അറബികള്‍ വിശ്വഗുരുക്കന്മാ രായി വാഴ്ത്തപ്പെടുമ്പോഴും ഇസ്‌ലാമിക സമൂഹം ‘ന്റുപ്പൂപ്പാക്ക് ഒരാനെണ്ടാര്‍ന്നു’ എന്ന നഷ്ടപ്രതാപം അയവിറ ക്കി കഴിയേണ്ടവരല്ല. ഇതിനൊക്കെ അവര്‍ക്ക് പ്രചോദനവും പ്രേരകവുമായ ഖുര്‍ആന്‍ നിത്യപ്രസക്തമായി നമുക്കു മുമ്പിലുണ്ടെന്ന കാര്യം നാം മറന്നുപോവുകയുമരുത്.