30 Friday
January 2026
2026 January 30
1447 Chabân 11

അറബി കലിഗ്രഫി യുനെസ്‌കോ പൈതൃക പട്ടികയില്‍


ഇസ്‌ലാമിക ലോകത്തെ പരമ്പരാഗത കലാവിഷ്‌കാര ശ്രേണിയില്‍ വരുന്ന അറബി കലിഗ്രഫി യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടി. ‘അറബി കലിഗ്രഫി: അറിവ്, നൈപുണ്യം, പ്രയോഗം’ എന്ന തലവാചകം ഇനി യൂനെസ്‌കോയുടെ ഔദ്യോഗിക ലിസ്റ്റില്‍ കാണപ്പെടും. സഊദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഈജിപ്ത്, ഫലസ്തീന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ലോകത്തെ 16 അംഗ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശം പ്രകാരമണ് Intangible Cultural Heritage Committee of the United Nations Educational, Scientific and Cultural Organization പ്രസ്തുത അംഗീകാരം അറബി കലിഗ്രഫിക്ക് നല്‍കിയത്. Arab League Educational, Cultural and Scientific Organisation (ALECSO) ന്റെ മേല്‍നോട്ടത്തിലാണ് പ്രസ്തുത അംഗീകാരത്തിനായുള്ള പ്രയത്‌നങ്ങള്‍ അറബ് രാജ്യങ്ങള്‍ കൈകൊണ്ടത്.

Back to Top