30 Friday
January 2026
2026 January 30
1447 Chabân 11

അറബ് ലോകത്ത് മൂന്നിലൊന്ന് പേര്‍ പട്ടിണിയിലെന്ന് യു എന്‍


420 മില്യണ്‍ അറബ് ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകള്‍ മതിയായ ഭക്ഷണമില്ലാതെയാണ് ജീവിക്കുന്നതെന്ന് യു എന്‍ റിപ്പോര്‍ട്ട്. 2019-20 കാലയളവില്‍ അറബ് ലോകത്തെ പോഷകാഹാരക്കുറവ് 4.8 മില്യണില്‍ നിന്ന് 69 മില്യണിലേക്ക് ഉയര്‍ന്നതായി യു എന്‍ ഭക്ഷ്യകാര്‍ഷിക സംഘടന (എീീറ മിറ അഴൃശരൗഹൗേൃല ഛൃഴമിശ്വമശേീി) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അത് ജനസംഖ്യയുടെ 16 ശതമാനം വരും. സംഘര്‍ഷങ്ങള്‍, ദാരിദ്ര്യം, അസമത്വം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതി വിഭവങ്ങളുടെ ദൗര്‍ലഭ്യത, കോവിഡ് മൂലമുണ്ടായ സാമ്പത്തിക തിരിച്ചടി തുടങ്ങിയ വ്യത്യസ്തമായ പ്രതിസന്ധികളും ആഘാതങ്ങളുമാണ് സാഹചര്യം മോശമാക്കിയത്. പോഷകാഹാര തോതിലുള്ള കുറവ് അധികരിച്ചത് എല്ലാ വരുമാന തലങ്ങളിലും ബാധിച്ചിട്ടുണ്ട്; സംഘര്‍ഷ ബാധിത രാഷ്ട്രങ്ങളിലും സംഘര്‍ഷരഹിത രാഷ്ട്രങ്ങളിലും. അതോടൊപ്പം, 2020-ല്‍ ഏകദേശം 141 മില്യണ്‍ ആളുകള്‍ക്ക് മതിയായ ഭക്ഷണം ലഭ്യമായില്ല. 2019 മുതല്‍ 10 മില്യണിലധികം ആളുകളുടെ വര്‍ധനവാണ് ഇത് കാണിക്കുന്നത്. കോവിഡ് മറ്റൊരു വലിയ ആഘാതമാണ് കൊണ്ടുവന്നത്. 2019-നെ അപേക്ഷിച്ച് 4.8 മില്യനാണ് മേഖലയില്‍ പോഷകാഹാരക്കുറവ് ഉയര്‍ന്നത് യു എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Back to Top