അറബ് മേഖലയോടുള്ള മുന്‍വിധികള്‍ മാറ്റും -ഇന്‍ഫന്റിനോ

അറബ് മേഖലയോടും ഗള്‍ഫ് രാജ്യങ്ങളോടുമുള്ള ലോകത്തിന്റെ മുന്‍വിധികള്‍ മാറ്റാന്‍ ഈ ലോകകപ്പ് അവസരമൊരുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. സഊദിയിലെ റിയാദില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു ഫിഫ അധ്യക്ഷന്‍. ഗള്‍ഫ് മേഖലയോടും ഖത്തറിനോടും നിലനില്‍ക്കുന്ന മുന്‍വിധികള്‍ തിരുത്താനുള്ള സുവര്‍ണാവസരമാണ് ഈ ലോകകപ്പെന്ന് ഇന്‍ഫന്റിനോ പറഞ്ഞു. ലോകകപ്പ് മാച്ച് ടിക്കറ്റിനായി 2.30 കോടി പേര്‍ അപേക്ഷിച്ചതായും 30 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായും ഇന്‍ഫന്റിനോ വിശദീകരിച്ചു.
