14 Tuesday
July 2026
2026 July 14
1448 Mouharrem 28

അനുസ്മരണം-വി പി ഖദീജ

ടി കെ സുലൈമാന്‍ ചെനക്കലങ്ങാടി

തേഞ്ഞിപ്പലം: പ്രദേശത്ത് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കാരണവരായിരുന്ന മര്‍ഹും കള്ളിയില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ വി പി ഖദീജ (70) നിര്യാതയായി. എം ജി എം മണ്ഡലം ഭാരവാഹിയായിരുന്നു. ദീര്‍ഘകാലമായി ശാരീരിക അവശതയനുഭവിച്ചു വരികയായിരുന്നു. ഇസ്‌ലാഹി കുടുംബത്തില്‍ ജനിച്ച് ആദര്‍ശ പ്രസ്ഥാനത്തില്‍ ഉറച്ചുനിന്ന് തന്റേതായ പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തിയ വ്യക്തിത്വമായിരുന്നു മഹതിയുടെത്. ശാരീരിക അവശത വകവെക്കാതെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. രോഗത്തില്‍ നിന്ന് അല്‍പം മുക്തി നേടിയാല്‍ വാരാന്ത ക്ലാസ്സുകളിലും ജുമുഅയിലും പങ്കെടുക്കാനെത്തുമായിരുന്നു. വെളിച്ചം പരീക്ഷകളില്‍ തുടക്കം മുതല്‍ പങ്കെടുത്തിരുന്നു. നാട്ടുകാരുടെയും പ്രത്യേകിച്ചും പാവപ്പെട്ടവരുടെ ഒരത്താണിയായിരുന്നു അവര്‍. ആദര്‍ശ രംഗത്തെ അവരുടെ സജീവതക്ക് മക്കള്‍ ഒപ്പം നില്‍ക്കുകയും പേരമക്കള്‍ ഉള്‍പ്പെടെ പ്രസ്ഥാനരംഗത്ത് കുടുംബം നിലയുറപ്പിക്കുകയും ചെയ്തു. മക്കള്‍: കള്ളിയില്‍ ഹസ്സന്‍, കുഞ്ഞുമുഹമ്മദ്, മുസ്തഫ, ശറഫുദ്ദീന്‍, അബ്ദുല്‍കലാം. പരേതര്‍ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

Back to Top