അനുസ്മരണം – വി പി അമീറലി
അന്‍സാര്‍ ഒതായി
എടവണ്ണ: പത്തപ്പിരിയം ചേന്നായ്കുന്ന് സ്വദേശി വി പി അമീറലി എന്ന ഇണ്ണി (48) നിര്യാതനായി. പ്രസ്ഥാനരംഗത്തും സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ എല്ലാ പ്രബോധന പരിപാടികളിലും സഹപ്രവര്‍ത്തകരോടൊപ്പം അദ്ദേഹം പങ്കെടുക്കുമായിരുന്നു. തന്റെ വസതിക്കു സമീപമുള്ള സലഫീ മസ്ജിദായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന കേന്ദ്രം. രോഗബാധിതനാകുന്നതുവരെ തന്റെ കര്‍മോത്സുകത അദ്ദേഹം നില നിര്‍ത്തി. അല്ലാഹുവേ ഞങ്ങളുടെ സഹപ്രവര്ത്തകന് മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കേണമേ. (ആമീന്‍)
