15 Thursday
January 2026
2026 January 15
1447 Rajab 26

അനുസ്മരണം റഷീദലി അടക്കാക്കുണ്ട്

എം അബ്ദുസ്സലാം മദനി ഉദരംപൊയില്‍

കാളികാവ്: വണ്ടൂര്‍, കാളികാവ് മേഖലകളില്‍ പതിറ്റാണ്ടുകളായി മുജാഹിദ് പ്രസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന അടക്കാക്കുണ്ടിലെ വടക്കേങ്ങര റഷീദലി (63) നിര്യാതനായി.1990കളില്‍ വണ്ടൂര്‍ മണ്ഡലം ഐ എസ് എമ്മിന്റെ പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ വഹിക്കുകയും മലയോര ഗ്രാമങ്ങളില്‍ ഇസ്‌ലാഹീ ആശയ പ്രബോധനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. കെ എന്‍ എം വണ്ടൂര്‍, കാളികാവ് മണ്ഡലങ്ങളുടെ ഭാരവാഹിയായും മദ്‌റസ കോംപ്ലക്‌സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ശബാബ്, പുടവ എന്നിവയുടെ ഏജന്റുമായിരുന്നു. മുജാഹിദ് സമ്മേളനങ്ങളിലെല്ലാം വളണ്ടിയറായി സേവനം ചെയ്തു. സ്വന്തം പരിശ്രമത്താല്‍ അടക്കാക്കുണ്ടില്‍ ആദ്യം മദ്‌റസയും പിന്നീട് പള്ളിയും നിര്‍മിച്ച് പ്രസ്ഥാനത്തെ വളര്‍ത്തിയെടുത്തു. കാളികാവ് പോസ്റ്റ്ഓഫീസിലെ പോസ്റ്റ്മാനായിരുന്നു റഷീദലി. പിതാവ് കാളികാവിലെ ആദ്യകാല ഇസ്‌ലാഹീ ആശയക്കാരനായ പരേതനായ മുഹമ്മദ് മാസ്റ്ററാണ്. പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് സലീം സുല്ലമിയുടെ സഹോദരിയും പ്രഭാഷകയുമായ ഫാത്തിമ സുഹ്‌റ നജാത്തിയയാണ് ഭാര്യ. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ പ്രബോധകന്‍ സഹല്‍ ഹാദി അടക്കം മൂന്നു മക്കളുണ്ട്. പരേതന് അല്ലാഹു സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.

Back to Top