19 Saturday
April 2025
2025 April 19
1446 Chawwâl 20

അനുസ്മരണം – പൊട്ടങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ

മഹ്‌റൂഫ് കാട്ടില്‍ കടവത്തൂര്‍


കടവത്തൂര്‍: പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ സംരംഭങ്ങള്‍ക്കും വലിയ തോതില്‍ ദാനധര്‍മങ്ങള്‍ നല്‍കുകയും ഇസ്‌ലാഹി ആദര്‍ശത്തോടെ മാതൃകാപരമായി ജീവിക്കുകയും ചെയ്ത പൊട്ടങ്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (92) നിര്യാതയായി. കാരാച്ചി കുടുംബാംഗമായിരുന്നു. പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹി ചലനങ്ങളിലും സ്ത്രീ സമുദ്ധാരണത്തിലും ധീരമായ പങ്കുവഹിച്ച വനിതകളില്‍ അവസാനത്തെ കണ്ണിയായിരുന്നു ഇവര്‍. പരന്ന വായനയുടെ ഉടമയായിരുന്നു. ഇസ്‌ലാമിക പ്രസിദ്ധീകണങ്ങള്‍ പതിവായി വായിച്ചിരുന്ന ഇവര്‍ അവസാന കാലം വരെ ശബാബിന്റെ വായനക്കാരിയായിരുന്നു. പരേതയുടെ പിന്‍മുറക്കാരെല്ലാം തികഞ്ഞ മതഭക്തരും സാമൂഹിക രാഷ്ട്രീയ, ജനസേവന മേഖലകളില്‍ മുന്നിട്ടുനില്‍ക്കുന്നവരുമാണ്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പരേതനായ പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജിയാണ് ഭര്‍ത്താവ്. മക്കള്‍: പൊട്ടങ്കണ്ടി അബ്ദുല്ല (കടവത്തൂര്‍ എന്‍ ഐ എസ് പ്രസിഡന്റ്), പൊട്ടങ്കണ്ടി ശരീഫ് (മൈത്രി എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ പ്രസിഡന്റ്), പൊട്ടങ്കണ്ടി ഇസ്മായില്‍ (ദുബൈ കെ എം സി സി സംസ്ഥാന ട്രഷറര്‍), ആയിശ, കുഞ്ഞിപ്പാത്തു, സുലൈഖ, ഹലീമ.
രാജ്യത്തും വിദേശത്തും നിരവധി ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന പൊട്ടങ്കണ്ടി കുടുംബത്തിന്റെ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടില്ലാത്ത ഇസ്‌ലാഹീ സ്ഥാപനങ്ങള്‍ കേരളത്തില്‍ വിരളമായിരിക്കും. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top