27 Saturday
July 2024
2024 July 27
1446 Mouharrem 20

അനുസ്മരണം- പി എന്‍ എം ആമിനബി

സഫൂറ തിരുവണ്ണൂര്‍

കോഴിക്കോട്: പരേതനായ തിരുവണ്ണൂര്‍ പുളിക്കലകത്ത് മൊയ്തീന്‍ കോയയുടെ ഭാര്യ പി എന്‍ എം ആമിനബി (83) നിര്യാതയായി. 1988 മുതല്‍ തിരുവണ്ണൂര്‍ ശാഖ എം ജി എം പ്രസിഡന്റായിരുന്നു. ഇടിയങ്ങര മിശ്കാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ അരീക്കോട് എന്‍ വി അബ്ദുസ്സല്ലാം മൗലവി ആരംഭിച്ച ഖുര്‍ആന്‍ ക്ലാസ്സിലെ പഠിതാവായിരുന്നു. പിന്നീട് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാവായി. എം എസ് എം ഖുര്‍ആന്‍ വിജ്ഞാനപ്പരീക്ഷ, വെളിച്ചം എന്നിവയുടെ സ്ഥിരം മത്സരാര്‍ഥിയായിരുന്നു. പ്രായാധിക്യം തളര്‍ത്തുന്നതു വരെ എം ജി എം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എണ്‍പത്തിമൂന്നാം വയസിലും ശബാബ്, പുടവ പ്രസിദ്ധികരണങ്ങള്‍ വായിക്കുകയും അഭിപ്രായം പങ്കുവെക്കുകയും ചെയ്യുമായിരുന്നു. മക്കള്‍: പി എന്‍ എം സലീം, മുംതാസ്, റംല, ഷമീമ, ഷര്‍മിന. പരേതക്ക് അല്ലാഹു പാപങ്ങള്‍ പൊറുത്തുകൊടുക്കകയും സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കകയും ചെയ്യട്ടെ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x