5 Thursday
March 2026
2026 March 5
1447 Ramadân 16

അനുസ്മരണം – പി എന്‍ അലവിക്കുട്ടി മാസ്റ്റര്‍

ജമാല്‍ പുളിക്കല്‍

പുളിക്കല്‍: ചേവായൂര്‍ ശാഖ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഭാരവാഹി പാണ്ടികശാല നരിക്കുത്ത് അലവിക്കുട്ടി മാസ്റ്റര്‍ (74)  നിര്യാതനായി. ചെറുപ്പകാലം മുതലേ മുജാഹിദ് സംഘടനാ രംഗത്തും സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ചേവായൂര്‍ നൂര്‍ ജുമാമസ്ജിദ് നിര്‍മാണത്തിന് നേതൃപരമായ പങ്കുവഹിക്കുകയും മസ്ജിദ് സെക്രട്ടറി സ്ഥാനത്ത് ദീര്‍ഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തു.  പുളിക്കല്‍ എ എം എം എല്‍ പി സ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. കൊണ്ടോട്ടി ഉപജില്ല കെ എ ടി എഫ് പ്രസിഡന്റ്, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, മുസ്‌ലിംലീഗ് വാര്‍ഡ് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചു. ജാതി-മത വ്യത്യാസമില്ലാതെ സാധാരണക്കാര്‍ക്ക് സേവനം ചെയ്യാന്‍ തല്‍പരനായിരുന്നു. ഭാര്യ: പി സഈദ. മക്കള്‍: അന്‍വര്‍, മന്‍സൂര്‍, മുബശ്ശിറ, മുനവ്വിറ. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, അബ്ദുറഹിമാന്‍ മാസ്റ്റര്‍ (കണ്ണഞ്ചേരി), ആയിഷ ബീവി (തിരൂരങ്ങാടി). പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ, ആമീന്‍.

Back to Top