അനുസ്മരണം – പാത്തുമ്മക്കുട്ടി
ടി കെ മൊയ്തീന്‍ മുത്തനൂര്‍
മുത്തനൂര്‍: പ്രദേശത്തെ ആദ്യകാല ഇസ്‌ലാഹി പ്രവര്‍ത്തകനും ഔനുല്‍ഇസ്‌ലാം സംഘം പ്രസിഡന്റുമായിരുന്ന പരേതനായ ചെറിയക്കാട് ഒ പി കുഞ്ഞറമുട്ടി സാഹിബിന്റെ ഭാര്യ പാത്തുമ്മക്കുട്ടി (84) നിര്യാതയായി. മുത്തന്നൂരില്‍ ഇസ്‌ലാഹി പ്രസ്ഥാനം സ്ഥാപിതമായതു മുതല്‍ അതിന്റെ വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നിന്നിരുന്നു. എല്ലാ മുജാഹിദ് സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. മക്കള്‍: ഒ പി അബ്ദുറഹ്മാന്‍, അലവിക്കുട്ടി, ഉണ്ണീന്‍കുട്ടി, പാത്തുമ്മുണ്ണി, മുഹമ്മദലി, അയ്യൂബ്. പരേതക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
