26 Friday
July 2024
2024 July 26
1446 Mouharrem 19

അനുസ്മരണം കെ എം ആലിക്കോയ

വാഴയില്‍ അഷ്‌റഫ്

കോഴിക്കോട്: തിരുവണ്ണൂര്‍ പ്രദേശത്തെ ഇസ്‌ലാഹി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ എം ആലിക്കോയ (ഹോണസ്റ്റ്) നിര്യാതനായി. തിരുവണ്ണൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍ പ്രസിഡന്റ്, കെ എന്‍ എം കല്ലായ് മേഖല, സിറ്റി സൗത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദര്‍ശ വിഷയത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. പഴയകാലത്ത് സ്റ്റേജുകള്‍ കെട്ടിയുള്ള മതപ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കുന്നതിനും പള്ളികളില്‍ മതപഠന ക്ലാസുകള്‍ നടത്തുന്നതിനും മുമ്പില്‍ നിന്നു. പ്രായം കൂടിവന്നിട്ടും ചെറുപ്പക്കാരന്റെ ആവേശത്തോടെ പള്ളിയില്‍ നടന്നു വന്നിരുന്ന ഉദ്ഹിയത്ത്, ഇഫ്താര്‍ കിറ്റ് വിതരണം തുടങ്ങിയവയില്‍ സജീവമായി പങ്കെടുത്തു. മുന്‍കാല മുജാഹിദ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി. മിക്ക മുജാഹിദ് സമ്മേളനങ്ങളിലും കെ കെ മുഹമ്മദ് സുല്ലമിയോടൊപ്പം ഭക്ഷണ സ്റ്റാളില്‍ സേവന നിരതനായിരുന്നു. അല്ലാഹുവേ, പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x