അനുസ്മരണം – കെ കെ അബൂബക്കര്‍
അബ്ദുസ്സലാം പുത്തൂര്‍
കരുവന്‍പൊയില്‍: പ്രദേശത്തെ ഇസ്‌ലാ ഹീ ചലനങ്ങളെ നെഞ്ചേറ്റിയ കെ കെ അബൂബക്കര്‍(59) നിര്യാതനായി. പ്രമുഖ ഇസ്‌ലാഹി പണ്ഡിതനും പ്രഭാഷകനുമായിരുന്ന കെ കെ മുഹമ്മദ് സുല്ലമിയുടെ ഭാര്യാ സഹോദരനാണ്. അസുഖമായി വീട്ടില്‍ വിശ്രമിക്കുമ്പോഴും ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്ലാസ്സില്‍ സജീവമാവുകയും ശാരീരികാവശതകള്‍ക്കിടയിലും അവസാനത്തെ ക്ലാസില്‍വരെ പങ്കെടുക്കുകയുമുണ്ടായി. ഭാര്യ: ഫാത്തിമ. മക്കള്‍: നസീഫ് (സൗദി), നിജാദ് (സൗദി), നയീം (ഖത്തര്‍), നിഹാല്‍. പരേതന് സര്‍വ്വ ശക്തന്‍ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)