26 Friday
July 2024
2024 July 26
1446 Mouharrem 19

അനുസ്മരണം-കെ കെ അബ്ദുസ്സലാം

മന്‍സൂറലി എം ടി

ചെമ്മാട്: മുജാഹിദ് മഹല്ലിന്റെ രൂപീകരണത്തിന് വഴിവെട്ടിത്തെളിച്ചവരില്‍ പ്രധാനിയായിരുന്ന കെ കെ മാസ്റ്ററുടെ മകനും പ്രദേശത്തെ ഇസ്‌ലാഹി കാരണവരുമായ കെ കെ അബ്ദുസ്സലാം നിര്യാതനായി. 1973 നവമ്പര്‍ 23-നാണ് ചെമ്മാട്ട് കെ എന്‍ എം ശാഖ രൂപീകരിക്കുന്നത്. ആ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായിരുന്നു. കൗമാരത്തില്‍ തന്നെ കെ എന്‍ എം ഭാരവാഹിയായി കര്‍മപഥത്തിലിറങ്ങിയ അദ്ദേഹം മഹല്ലിന്റെ വളര്‍ച്ചക്കായി ഏറെ വിയര്‍പ്പൊഴുക്കി. കെ എസ് ഇ ബിയില്‍ നിന്ന് സീനിയര്‍ സൂപ്രണ്ടായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിനിടക്കും വിരമിച്ചതിനു ശേഷവും ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരാശ്രയമായിരുന്നു. വിഭാഗീയതകള്‍ക്കും വിയോജിപ്പുകള്‍ക്കുമപ്പുറം എല്ലാവരോടും നല്ല ബന്ധം കാത്തുസൂക്ഷിച്ചു. കെ എന്‍ എം മര്‍കസുദ്ദഅവ ശാഖാ മുന്‍ പ്രസിഡന്റ്, ചെമ്മാട് ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, തിരൂരങ്ങാടി മുനിസിപ്പാലിറ്റി എട്ടാം ഡിവിഷന്‍ മുസ്‌ലിംലീഗ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച് വരികയായിരുന്നു. നാഥാ, ഞങ്ങളുടെ സഹോദരന് നീ ഖബര്‍ജീവിതവും പരലോക ജീവിതവും പ്രകാശപൂരിതമാക്കി കൊടുക്കേണമേ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x