8 Tuesday
July 2025
2025 July 8
1447 Mouharrem 12

അനുസ്മരണം -കെ അഷ്‌റഫ്

ശംസുദ്ദീന്‍ പാലക്കോട്

കാസര്‍ഗോഡ്: ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിലെ ദീര്‍ഘകാല പഠിതാവും കാസര്‍ഗോഡ് ചളിയന്‍ കോഡിലുള്ള അറബിക്കോളജ് ഭരണസമിതി അംഗവും ഇസ്‌ലാഹി സഹയാത്രികനുമായിരുന്ന ടി കെ അഷ്‌റഫ് നിര്യാതനായി. കാസര്‍ഗോട്ടെ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക് സാന്നിധ്യം കൊണ്ടും ഉദാരമനസ്‌കത കൊണ്ടും മുതല്‍ക്കൂട്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. റിട്ട. ഫോറസ്റ്റ് ഓഫീസറായിരുന്ന അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ പഠനം നെഞ്ചേറ്റി. കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top