14 Tuesday
July 2026
2026 July 14
1448 Mouharrem 28

അനുസ്മരണം – ആയിഷ മിലി

കെ പി ഹസീന വളപട്ടണം

വളപട്ടണം: എം ജി എം സ്റ്റുഡന്റ്‌സ് വിംഗില്‍ 2009-11 കാലത്ത് കണ്ണൂര്‍ ജില്ലയില്‍ നേതൃപരമായ പങ്കുവഹിച്ച വളപട്ടണത്തെ ആയിഷ മിലി (30) നിര്യാതയായി. സ്റ്റുഡന്റ്‌സ് വിംഗിലൂടെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തനരംഗത്ത് കാലുറപ്പിച്ച ആയിഷ മിലി ചെറിയ കാലംകൊണ്ട് ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ അടയാളപ്പെടുത്തിയാണ് യാത്രയായത്. ഡല്‍ഹി ഹംദര്‍ദ് സര്‍വകലാശാലയുടെ കണ്ണൂര്‍ കാമ്പസില്‍ അധ്യാപികയായിരുന്നു. തളിപ്പറമ്പ സര്‍ സയ്യിദ് കോളജിലായിരുന്നു ഡിഗ്രി പഠനം. ജോലി ചെയ്ത സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്കും സഹപാഠികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നല്ലത് മാത്രമേ പറയാനുള്ളൂ. എം ജി എം സ്റ്റുഡന്റ്‌സ് വിംഗില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പ്രസ്ഥാന ബന്ധുക്കള്‍ക്കും നല്ല അനുഭവങ്ങള്‍ പങ്കുവെച്ചാണ് ആയിഷ മിലി യാത്രയായത്.
പൗര പ്രമുഖനും മുജാഹിദ് പ്രസ്ഥാനത്തിന്റെ വളപട്ടണത്തെ ആദ്യകാല സ്ഥാപക സാരഥിയുമായ സി പി ഫസ്‌ലു സാഹിബിന്റെ പേരക്കുട്ടിയാണ് ആയിഷ മിലി. ഭര്‍ത്താവ് ഫാജിദ്. മൂന്നു വയസ്സുള്ള ഒരു മകളുണ്ട്. അല്ലാഹു പരേതക്ക് പരലോക വിജയവും കുടുംബത്തിന് ക്ഷമയും നല്‍കട്ടെ (ആമീന്‍)

Back to Top