അനുസ്മരണം – അഹമ്മദ് സുബയ്യില്‍
എം കെ പോക്കര്‍ സുല്ലമി
കൊടുവള്ളി: എം എസ് എം കൊടുവള്ളി ഈസ്റ്റ് മണ്ഡലം സെക്രട്ടറി അഹമ്മദ് സുബയ്യില്‍ (26) നിര്യാതനായി. ജോലിക്ക് പോകുന്ന വഴിയില്‍ ഉണ്ടായ അപകടമാണ് മരണത്തിന് കാരണമായത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്ന സുബയ്യില്‍ സംഘടനാ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും നാട്ടിലെ കലാകായിക രംഗത്തും നേതൃപരമായ പങ്കുവഹിച്ചിരുന്നു. ഐ എസ് എം ശാഖ വൈ.പ്രസിഡന്റ്, യൂത്ത്‌ലീഗ് നാഗാളികാവ് യൂണിറ്റ് അസി. സെക്രട്ടറി പദവികള്‍ വഹിച്ചിരുന്നു. പി ടി ഫിറോസ് ഖാന്റെയും ഫെമിനയുടെയും മൂത്ത മകനാണ്. സഹോദരങ്ങള്‍: ഫസീഹ്, ജാസിയ. അല്ലാഹുവേ ഞങ്ങളുടെ പ്രിയ സഹോദരന് എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കുകയും ജന്നാത്തുല്‍ ഫിര്‍ദൗസില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ. (ആമീന്‍)