17 Monday
November 2025
2025 November 17
1447 Joumada I 26

അനുസ്മരണം – അഡ്വ. ഉസ്മാന്‍ കോയ

ഉബൈദുല്ല താനാളൂര്‍

തിരൂര്‍: താനൂരിലെ മത സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന അഡ്വ. യു വി ഉസ്മാന്‍ കോയ നിര്യാതനായി. താനൂര്‍ ടൗണിലെ മസ്ജിദുല്‍ ഹുദാ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, കെ എന്‍ എം ശാഖ സെക്രട്ടറി, സംസ്ഥാന കൗണ്‍സിലര്‍, താനൂര്‍ പ്ലസന്റ് സ്‌കൂള്‍ കമ്മിറ്റി ചെയര്‍മാന്‍, ഗവ. പബ്ലിക് പ്രോസിക്യൂട്ടര്‍, മുസ്‌ലിംലീഗ് അഭിഭാഷക യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, താനൂര്‍ യൂണിറ്റ് എം എസ് എസ് സെക്രട്ടറി തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സേവന സന്നദ്ധതയും അര്‍പ്പണ മനോഭാവവും മുഖമുദ്രയാക്കിയ അദ്ദേഹം എല്ലാ രംഗങ്ങളിലും മാതൃക കാണിച്ച മഹത് വ്യക്തിയായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: ഷബീഹ്, ഷബീഹ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top