1 Tuesday
July 2025
2025 July 1
1447 Mouharrem 5

അനുസ്മരണം-അഡ്വ. എം എ മുഹമ്മദ്കുട്ടി

ബി പി എ ഗഫൂര്‍

വാഴക്കാട്: വാഴക്കാട് കാരുണ്യഭവന്‍ സ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്ന ദാറുസ്സ ലാം ഇസ്്‌ലാമിക് ട്രസ്റ്റിന്റെ ചെയര്‍മാന്‍ ആയംകുട്ടി മേച്ചേരി അഡ്വ. എം എ മുഹമ്മദ്കുട്ടി നിര്യാതനായി. വളരെക്കാലം വാഴക്കാട് മണ്ഡലം കെ എന്‍ എം പ്രസിഡന്റായി സേവനമനുഷ്ഠിച്ച അദ്ദേഹം മാതൃകാപൊതുപ്രവര്‍ത്തകനായിരുന്നു. പത്ത് വര്‍ഷത്തോളം തിരൂര്‍ ബാറില്‍ അഭിഭാഷകനായി സേവനം ചെയ്ത മുഹമ്മദ്കുട്ടി സാഹിബ് കേസു ജയിക്കാനായി കളവ് പറയേണ്ടി വരുന്നതിലെ മനസ്സാക്ഷിക്കുത്ത് കാരണം ജോലി അവസാനിപ്പിച്ച് ഗള്‍ഫിലേക്ക് പോയി. ജിദ്ദയിലായിരിക്കെ, ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്റെ പ്രസിഡന്റായി സേവനം ചെയ്യുകയും ചെയ്തു. നിരാലംബരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് അത്താണിയായി വര്‍ത്തിച്ച മുഹമ്മദ് കുട്ടി സാഹിബ് വാഴക്കാട് ദാറുസ്സലാം മസ്ജിദ്, മസ്ജിദുശ്ശിഫ, കെ എന്‍ എം സകാത്ത് സെല്‍ എന്നിവയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ (ആമീന്‍)

Back to Top