29 Wednesday
November 2023
2023 November 29
1445 Joumada I 16

അനുസ്മരണം – അബ്ദുല്‍കബീര്‍

സാദത്തലി വണ്ടൂര്‍

വണ്ടൂര്‍: അയനിക്കോട് നിരവില്‍ക്കുന്ന് പ്രദേശത്തെ മത ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായിരുന്ന പലേക്കാടന്‍ അബ്ദുല്‍കബീര്‍ (41) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖബാധിതനായിരുന്നെങ്കിലും ആദര്‍ശ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ തന്റേതായ പങ്ക് നിര്‍വ്വഹിക്കുന്നതില്‍ മുന്നില്‍ നിന്നു. കോട്ടക്കല്‍ കനിവ് പാലിയേറ്റീവ് ക്ലിനിക്ക് ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനാല്‍ മലപ്പുറത്തായിരുന്നു താമസം. തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും ചിട്ടയാര്‍ന്ന ജീവിത ചര്യയാലും ധാരാളം സൗഹൃദ് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കബീറിന് സാധിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വേണ്ടി മുഴുസമയവും അനാരോഗ്യം പരിഗണിക്കാതെ കര്‍മ്മരംഗത്ത് നിറഞ്ഞുനിന്നു. ഭാര്യ: ആയിശ നുസ്രത്ത്. മക്കള്‍: ദലീല, ദനീന, മാതാവ്: ആയിശ. സഹോദരങ്ങള്‍: ശംസുദ്ദീന്‍ അയനിക്കോട് (സെക്രട്ടറി കെ എന്‍ എം മലപ്പുറം ഈസ്റ്റ്), നൗഷാദ്, അബ്ദുറഫീഖ് കുവൈത്ത്, റസിയ.  അല്ലാഹുവേ, പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x