9 Friday
May 2025
2025 May 9
1446 Dhoul-Qida 11

അനുസ്മരണം – എ അബ്ദുര്‍റഹ്മാന്‍

അബ്ദുസ്സലാം പുത്തൂര്‍

കാസര്‍കോട്: ചെമനാട് പ്രദേശത്ത് ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പുള്ളത്തൊട്ടിയിലെ എ അബ്ദുര്‍റഹ്മാന്‍ (അന്തുര്‍ച്ച) നിര്യാതനായി. ദീര്‍ഘകാലം ജിദ്ദയിലായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് ഏതാനും വര്‍ഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു. നാട്ടിലെത്തിയാല്‍ ഖുര്‍ആന്‍ ക്ലാസ്സുകളും പൊതുപരിപാടികളും സംഘടിപ്പിച്ച് പ്രവര്‍ത്തനം സജീവമാക്കിയാണ് തിരിച്ചു പോവുക. അതിനാല്‍ മുജാഹിദ് അന്തുര്‍ച്ച എന്ന ഒരു വിളിപ്പേര്‍ അദ്ദേഹത്തിന് നാട്ടുകാര്‍ നല്‍കിയിരുന്നു. 1994 എച്ച് മുഹമ്മദ് മാസ്റ്റര്‍ പ്രസിഡന്റും ഈ ലേഖകന്‍ സിക്രട്ടറിയുമായി ജില്ലാ കെ എന്‍ എം പുനസ്സംഘടിപ്പിച്ചപ്പോള്‍ ജില്ലാ സമ്മേളനം ചെമനാട്ട് സംഘടിപ്പിച്ച് സംഘടിത പ്രവര്‍ത്തനം ശക്തമാക്കാന്‍ സാധിച്ചത് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ സാമ്പത്തികവും മറ്റുമായ പിന്തുണ കൊണ്ടായിരിന്നു. ശാരീരിക അവശതകള്‍ കാരണം വിശ്രമജീവിതം നയിക്കുമ്പോഴും സംഘടനാ കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. മക്കള്‍: മുനീര്‍, അബ്ദുല്‍ഖാദര്‍, മറിയംബി, ഷാഹിന. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

Back to Top