പൂതാടമ്മല്‍ ബിരിയുമ്മ
ഷാനിഫ് വാഴക്കാട്
വാഴക്കാട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞാന്‍ പി മുഹമ്മദിന്റെ മാതാവ് പൂതാടമ്മല്‍ ബിരിയുമ്മ(88) നിര്യാതയായി. പരേതനായ പെരിഞ്ചീരി അലവിയുടെ ഭാര്യയും ഇസ്്‌ലാഹീ പ്രവര്‍ത്തകയുമായിരുന്നു. ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രദേശത്ത് എത്തിച്ചേരുന്ന ഇസ്‌ലാഹീ നേതാക്കളുടെ സജീവ സാന്നിധ്യമുണ്ടായിരുന്ന വീടായിരുന്നു ഇത്. ഇവര്‍ക്കുള്ള ‘ക്ഷണമെല്ലാം അധികവും ഈ വീട്ടില്‍ നിന്നായിരുന്നു. ഉദാര മനസ്‌കയായിരുന്നു. മറ്റു മക്കള്‍: സുബൈദ, മൈമൂന, ഖദീജ, അബ്ദുര്‍റഹ്മാന്‍, അഷ്‌റഫ്, ഫസീല. അല്ലാഹു പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ.