റാബിയ പിണങ്ങോട്
അബ്ദുല്‍ജലീല്‍ മദനി
പിണങ്ങോട്: പരേതനായ അണിയാപുരം അമ്മദ് ഹാജിയുടെ ഭാര്യയും പിണങ്ങോട്ടെ ഇസ്‌ലാഹീ പ്രവര്‍ത്തകയുമായ റാബിയ (75) നിര്യാതയായി. ആരോഗ്യമുള്ള കാലത്ത് സംഘടനാ പരിപാടികളിലും ഖുര്‍ആന്‍ ക്ലാസുകളിലും സജീവമായിരുന്ന റാബിയത്ത ഹൃദ്യമായ പെരുമാറ്റം കൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരിയായിരുന്നു. ഇസ്‌ലാഹീ പണ്ഡിതന്മാരെയും പ്രബോധകരെയും ഏറെ ആദരിക്കുകയും അവര്‍ക്ക് ആതിഥ്യമരുളുകയും ചെയ്യുന്നതില്‍ അതീവ തല്‍പരയായിരുന്നു അവര്‍. മക്കള്‍: കെ എന്‍ എം വയനാട് ജില്ല മുന്‍ സെക്രട്ടറി യൂനുസ് ഉമരി, ഐ എസ് എം വയനാട് ജില്ല മുന്‍ പ്രസിഡന്റ് എ പി സ്വാലിഹ്, മൈമൂന, ഹഫ്‌സത്ത്, സൗദ. അല്ലാഹുവേ, പരേതക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ.