മുഹമ്മദ് ഹാജി
ജലീല്‍ വൈരങ്കോട്
തിരൂര്‍: തിരൂരിലെ ഇസ്‌ലാഹീ കാരണവര്‍ കോട്ട് ആലിന്‍ചുവട് മുണ്ടേക്കാട്ട് മുഹമ്മദ് എന്ന കുഞ്ഞാപ്പു ഹാജി നിര്യാതനായി. പരന്നേക്കാട് ജെ എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ കമ്മിറ്റി ട്രഷററും കെ എന്‍ എം തിരൂര്‍ ശാഖാ എക്‌സിക്യൂട്ടീവ് മെമ്പറുമായിരുന്നു. വര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് അല്‍പകാലം വിശ്രമ ജീവിതത്തിലായിരുന്നു. സംഘടനാ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ സത്യത്തിനും നീതിക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറിയ വ്യക്തിയായിരുന്നു. തിരൂരിലെ മസ്ജിദ് തൗഹീദ്, പയ്യനങ്ങാടി പാറക്കുളം ജുമാ മസ്ജിദ്, പരന്നേക്കാട് ജെ എം വിദ്യാഭ്യാസ സമുച്ചയം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ: പല്ലാട്ട് പാത്തുട്ടി. മക്കള്‍: അബ്ദുറഹ്മാന്‍, സൈനുദ്ദീന്‍, പരേതനായ അബ്ദുല്ലത്തീഫ്. മറിയാമു, ഷരീഫ, ജമീല, ഖമറുന്നിസ. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)