അണുനശീകരണ പ്രവര്‍ത്തനം
ആലപ്പുഴ: സലഫി മഹല്ലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ എയ്ഡ് സെന്ററിന്റെ നേതൃത്വത്തില്‍ അണുനശീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. കോവിഡ് പോസിറ്റീവ് ആയവരുടെ വീടുകള്‍ അണുവിമുക്തമാക്കുന്ന സംരഭം അമ്പലപ്പുഴ എം എല്‍ എ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ എന്‍ എം മര്‍കസുദ്ദഅവ ജില്ലാ സെക്രട്ടറി എ പി നൗഷാദ്, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി, ഹെല്‍ത്ത് കെയര്‍ കണ്‍വീനര്‍ എ എം നസീര്‍, കെ എന്‍ എം മര്‍കസുദ്ദഅ്‌വ മണ്ഡലം സെക്രട്ടറി മുബാറക് അഹമ്മദ്, പി നസീര്‍, സാഹിബ് ജാന്‍, ബഷീര്‍, ജഫീല്‍, ബിലാല്‍ പങ്കെടുത്തു.