25 Monday
May 2026
2026 May 25
1447 Dhoul-Hijja 8

പ്രവാചകനെതിരെ ഉയരുന്ന അവഹേളനങ്ങള്‍ക്ക് പ്രതിരോധമായി ‘അന്‍സാറുന്നബി അക്കാദമി’


‘അന്‍സാറുന്നബി അക്കാദമി’ക്ക് തുടക്കമിട്ട് മുഹമ്മദ് നബിയെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടന. പ്രവാചകന്‍ മുഹമ്മദിനെ അവഹേളിക്കുന്നത് പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദ് നബിയെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സംഘടന ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. വിവിധ അറബ് രാഷ്ട്രങ്ങളിലെ പണ്ഡിതര്‍ ഉദ്ഘാടന സംഗമത്തില്‍ സംബന്ധിച്ചു. മുഹമ്മദ് നബിക്കെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും അവഹേളനങ്ങളും പ്രതിരോധിക്കുന്ന വൈദഗ്ധ്യമുള്ളവരെ എല്ലാ മേഖലകളിലും സജ്ജരാക്കുകയും പ്രവാചക അധ്യാപനങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. തുടക്കത്തില്‍ പഠനം വെര്‍ച്വല്‍ മാധ്യമം ഉപയോഗപ്പെടുത്തിയായിരിക്കും. പിന്നീട് നേരിട്ടുള്ള ക്ലാസുകളിലേക്കു മാറും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെ വിവിധ തലങ്ങളില്‍ പ്രവാചകനെ പ്രതിരോധിക്കുന്നതിനു വേണ്ടി മാധ്യമ പ്രചാരണത്തോടെയാണ് ഒരു വര്‍ഷം മുമ്പ് ഈ പദ്ധതിക്ക് തുടക്കമിട്ടതെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ മുഹമ്മദ് അസ്സഗീര്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി ഒരുകൂട്ടം പണ്ഡിതര്‍ ഒത്തുചേര്‍ന്ന് പുതിയ ശാസ്ത്രത്തിന് (ഫിഖ്ഹുന്നുസ്‌റ അന്നബവിയ്യ) ആരംഭം കുറിച്ചിരിക്കുകയാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to Top