28 Tuesday
November 2023
2023 November 28
1445 Joumada I 15

അനൗദ്യോഗിക മതപഠനത്തിന് സംവിധാനം വേണ്ടേ?

ഖാസിയാരകത്ത് മഹ്മൂദ് ഹാരിസ് കോഴിക്കോട്

കൗമാരത്തില്‍ ലഭിക്കുന്ന മദ്‌റസാ വിദ്യാഭ്യാസത്തിനു ശേഷം ബഹുജനങ്ങള്‍ക്ക് മതപഠനത്തിന് അവസരം ലഭിക്കുന്നുണ്ടോ എന്നത് ഗൗരവമായി കാണേണ്ടതാണ്. ബഹുജനങ്ങളുടെ ഖുര്‍ആന്‍ പഠനത്തിന് ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സംവിധാനം എളിയ നിലയില്‍ തുടങ്ങി വലിയ പ്രസ്ഥാനമായി മാറിയ അനുഭവം നമ്മുടെ മുമ്പിലുണ്ട്. ആസൂത്രണവും ആത്മാര്‍ഥതയും ഹിക്മത്തും ഉള്‍ച്ചേര്‍ന്നപ്പോള്‍ അതൊരു യാഥാര്‍ഥ്യമായി പുലര്‍ന്നു. അനൗദ്യോഗിക മതപഠനത്തിനും ബഹുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു സംവിധാനം ഉണ്ടാക്കിക്കൂടേ? പുരോഗമന പ്രസ്ഥാനക്കാര്‍ നമ്മള്‍ തന്നെയല്ലേ അതിനു മുന്‍കൈയെടുക്കേണ്ടത്?
പാതിവഴിയില്‍ മതപഠനം നിലച്ചവര്‍, തീരെ ലഭിക്കാത്തവര്‍, ഏകദേശ ധാരണയില്‍ മാത്രം ജീവിക്കുന്നവര്‍, ഉറപ്പായ ബോധ്യമില്ലാതെ സംശയത്തില്‍ അകപ്പെട്ട് ചാഞ്ചാടി കളിക്കുന്നവര്‍ ഇങ്ങനെ നാനാവിധ ആളുകള്‍ പ്രായഭേദമെന്യേ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നു. ഇവരെ അഭിമുഖീകരിച്ചുകൊണ്ട് തികഞ്ഞ ബോധ്യത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന രീതിയില്‍ മതപഠനം ചിട്ടപ്പെടുത്താന്‍ സാധിച്ചാല്‍ അതൊരു വലിയ നേട്ടമായിരിക്കും. ഹദീസിന്റെ പ്രാമാണികതയും, നിദാനശാസ്ത്രവും പറയുന്ന തത്വത്തിന്റെ ഉജ്വലമായ ചരിത്ര പിന്‍ബലവും ലാളിത്യവും പ്രായോഗികതയും നേരെച്ചൊവ്വെയുള്ള ആത്മാവിനെ സ്വാധീനിക്കും, തീര്‍ച്ച. ബുദ്ധിയും യുക്തിയും വിവേചനശക്തിയും ഒന്നും പണയപ്പെടുത്തേണ്ടതില്ല എന്ന് പഠിതാക്കളെ ബോധ്യപ്പെടുത്താനും സാധിക്കേണ്ടതുണ്ട്.
ഏതാനും മണിക്കൂറുകള്‍ മതി പ്രകൃതിമതമായ ഇസ്‌ലാമിനെ ബോധ്യപ്പെടുത്താന്‍. മൂന്നു ദിവസം, ആഴ്ച, മാസം എന്നീ ക്രമത്തില്‍ സങ്കീര്‍ണതകളില്ലാതെ, സാങ്കേതിക പദങ്ങളുടെ തള്ളിച്ചയില്ലാതെ സിലബസ് ക്രമപ്പെടുത്താം. ജീവിതത്തിലുടനീളം കൊണ്ടുനടക്കാവുന്ന ബലവത്തായ ഒരു പിടിക്കയര്‍ ഇതിലൂടെ ലഭിക്കും. ഇതിനോട് ചേര്‍ത്തുപറയേണ്ട ഒരമൂല്യ സന്ദര്‍ഭമാണ് സുബ്ഹി നമസ്‌കാര ശേഷമുള്ള അഞ്ചോ പത്തോ മിനിറ്റ് സമയം. ഏകാഗ്രതയും ശ്രദ്ധയും ലഭിക്കുന്ന മടുപ്പില്ലാത്ത സമയം. സന്ദര്‍ഭവും സാഹചര്യവും കോര്‍ത്തിണക്കിയുള്ള നബിവചനങ്ങളുടെ പഠനം എല്ലാ ദിവസവും തുടര്‍ച്ചയായി ലഭിച്ചാല്‍ കാലക്രമത്തി ല്‍ അതൊരു വലിയ വിജ്ഞാനസമ്പത്തായി മാറും. ആത്മീയമായ ഊര്‍ജ സ്വലതയും ഉന്മേഷവും താല്‍പര്യവും പ്രായഭേദമെന്യേ പ്രകടമാകുന്ന റമദാനിന്റെ തുടക്കം നല്ലൊരു അവസരമാ ണ്. ചക്രം തിരിക്കുക, മുന്നേറുക, വിജ യവും അനുഗ്രഹവും വഴിയെലഭിക്കും. അതിനായി നമുക്ക് പ്രാര്‍ഥിക്കാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x