7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

കൈപ്പകശ്ശേരി അങ്കത്ത് മുഹമ്മദ്

ടി കെ മൊയ്തീന്‍ മുത്തനൂര്‍


തൃപ്പനച്ചി: കൈപ്പകശ്ശേരി അങ്കത്ത് മുഹമ്മദ് (73) നിര്യാതനായി. മുത്തനൂരില്‍ ഇസ്‌ലാഹി പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ പ്രസ്ഥാന പ്രവര്‍ത്തകരില്‍ മുമ്പന്തിയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. എഴുപതുകളില്‍ രണ്ടത്താണി സെയ്ദ് മൗലവി, സി പി ഉമര്‍ സുല്ലമി, എ പി അബ്ദുല്‍ഖാദര്‍ മൗലവി, കെ കെ മുഹമ്മദ് സുല്ലമി, അലി അക്ബര്‍ മൗലവി മുതലായ ഇസ്‌ലാഹി പണ്ഡിതന്മാരുടെ മതപ്രഭാഷണങ്ങള്‍ കേട്ടു തൗഹീദ് മനസ്സിലാക്കി പ്രസ്ഥാനത്തിലേക്ക് വന്നവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം. ഭാര്യ: ഖദീജ, മക്കള്‍: മൊയ്തീന്‍ കുട്ടി, ഹഫ്‌സത്ത്, ബഷീര്‍, അസ്‌കര്‍ അലി, നൗഷാദ്, സമീര്‍ ബാബു. പരേതന് അല്ലാഹു മഗ്ഫിറത്ത് നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x