8 Wednesday
January 2025
2025 January 8
1446 Rajab 8

അന്ധവിശ്വാസ ചൂഷണം: നിയമനിര്‍മാണ നടപടികള്‍ ത്വരിതപ്പെടുത്തണം

കോഴിക്കോട്: സംസ്ഥാനത്ത് അന്ധവിശ്വാസ ചൂഷണ നിരോധന നിയമം കൊണ്ടുവരുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയില്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ശാരീരിക മാനസിക പീഡനങ്ങള്‍, കൊലപാതകങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍, ലൈംഗിക ചൂഷണങ്ങള്‍ എന്നിവ അന്ധവിശ്വാസങ്ങളുടെ ഫലമായി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. യഥാര്‍ഥ മതദര്‍ശനങ്ങളെ വക്രീകരിച്ച് സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി വിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ക്ക് വ്യവസ്ഥയുള്ള നിയമമാണ് ആവശ്യമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാപ്രസിഡന്റ് പി ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി അബ്ദുറശീദ് മടവൂര്‍, ടി പി ഹുസൈന്‍കോയ, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, അക്ബര്‍ കാരപ്പറമ്പ്, പി അബ്ദുറഹിമാന്‍ സുല്ലമി, ലത്തീഫ് അത്താണിക്കല്‍, മഹബൂബ് ഇടിയങ്ങര, എന്‍ ടി അബ്ദുറഹിമാന്‍, ഫൈസല്‍ ഇയ്യക്കാട്, സത്താര്‍ ഓമശ്ശേരി, മുഹമ്മദലി കൊളത്തറ പ്രസംഗിച്ചു.

Back to Top