അന്ധവിശ്വാസങ്ങള്‍ക്കെതിരെ വിശ്വാസികള്‍ പോരാടണം
കണ്ണൂര്‍: ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിക്കൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും മന്ത്രവാദങ്ങള്‍ക്കുമെതിരെ വിശ്വാസികള്‍ പോരാടണമെന്നും മന്ത്രവാദത്തെ തുടര്‍ന്നുണ്ടാകുന്ന മരണങ്ങളില്‍ കൃത്യമായ അന്വേഷണവും നടപടിയുമുണ്ടാകണമെന്നും കെ ന്‍ എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ആവിശ്യപ്പെട്ടു. ഐ എസ് എം കണ്ണൂര്‍ ജില്ലാ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ഡോ: അബ്ദുല്‍ ജലീല്‍ ഒതായിയെ ആദരിച്ചു. ഫൈസല്‍ നന്മണ്ട, ഇസ്മാഈല്‍ കരിയാട്, റാഫി പേരാമ്പ്ര, ജൗഹര്‍ ചാലക്കര, സി എ അബൂബക്കര്‍, പി എം സഹദ് മാസ്റ്റര്‍, റസല്‍ കക്കാട്, ഷബീബ് ളപട്ടണം, അബ്ദുല്‍ ബാസിത്ത്, അനസ് തളിപ്പറമ്പ, റബീഹ് മാട്ടൂല്‍ പ്രസംഗിച്ചു.