23 Thursday
October 2025
2025 October 23
1447 Joumada I 1

അന്ധവിശ്വാസങ്ങളെ ചെറുക്കാന്‍ പ്രമാണങ്ങളിലേക്ക് മടങ്ങണം – സി പി


വാഴക്കാട്: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നരബലിയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ശരിയായ പ്രമാണങ്ങളിലേക്ക് മടങ്ങാന്‍ മനുഷ്യര്‍ തയ്യാറാവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ആവശ്യപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ സമിതി വാഴക്കാട്ട് സംഘടിപ്പിച്ച ആദര്‍ശ മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ പി അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, അബ്ദുല്‍കലാം ഒറ്റത്താണി, കെ ടി ഗുല്‍സാര്‍, അബ്ദുല്‍ഗഫൂര്‍ സ്വലാഹി പ്രഭാഷണം നടത്തി. ഡോ. യു പി യഹ്‌യാഖാന്‍ മോഡറേറ്ററായിരുന്നു. എം അഹമ്മദ് കുട്ടി മദനി, മൊയ്തീന്‍ സുല്ലമി കുഴിപ്പുറം, എ അബ്ദുല്‍ അസീസ് മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, ഡോ. പി സുലൈമാന്‍, ശിഹാബുദ്ദീന്‍ അന്‍സാരി, നിസാര്‍ അന്‍വാരി, അമീനുല്ല സുല്ലമി, പി ടി മുഹമ്മദലി സുല്ലമി, കരീം ആക്കോട്, പി അഷ്‌റഫ്, കെ അബ്ദുല്‍അസീസ് പ്രസംഗിച്ചു.

Back to Top