അന്ധവിശ്വാസം ഭരണ പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ നപ്പിലാക്കണം ഖത്തീബ് കൗണ്‍സില്‍ കേരള
കോഴിക്കോട്: സംസ്ഥാനത്ത് ദിനം പ്രതി വര്‍ധിച്ചു വരുന്ന അന്ധവിശ്വാസ-ചൂഷണ-വിപണന കേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മുഖം നോക്കാതെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ഖതീബ് കൗണ്‍സില്‍ കേരള സംഗമം ആവശ്യപ്പെട്ടു. മര്‍കസുദ്ദഅ്‌വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഖത്തീബ് കൗണ്‍സില്‍ കേരള പ്രസംഗകര്‍ക്കായി നടത്തിയ പണ്ഡിത സംഗമം കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കും മാനവികതക്കും നിരക്കാത്ത മന്ത്രവാദ ചികിത്സക്കെതിരെ മത സംഘടനകളും പൊതുസമൂഹവും ജാഗ്രത പാലിക്കണമെന്നും സംഗമം ആഹ്വാനം ചെയ്തു. ചെയര്‍മാന്‍ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഡോ. പി എം മുസ്തഫ സുല്ലമി കൊച്ചി, പ്രൊ. ശംസുദ്ദീന്‍ പാലക്കോട്, കണ്‍വീനര്‍ കെ എം കുഞ്ഞമ്മദ് മദനി, എം കെ പോക്കര്‍ സുല്ലമി പ്രസംഗിച്ചു.