അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തണം
ആലപ്പുഴ: അന്ധവിശ്വാസങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ വിശ്വാസിസമൂഹം മുന്നിട്ടിറങ്ങണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ അരൂര്‍ കുടുംബ സംഗമം അഭിപ്രായപ്പെട്ടു. ലഹരി വ്യാപനത്തിനെതിരെ നടക്കുന്ന പ്രചാരണത്തില്‍ മയക്ക്മരുന്ന് നിരോധനത്തോടൊപ്പം മദ്യനിരോധനവും ഗൗരവ അജണ്ടയായി സര്‍ക്കാരും സമൂഹവും കാണണം. കുടുംബ സംഗമം വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. പി കെ എം ബഷീര്‍ അധ്യക്ഷത വഹിച്ചു. സൗത്ത്‌സോണ്‍ പ്രസിഡന്റ് എം കെ ശാക്കിര്‍, ഷമീര്‍ ഫലാഹി, സംസ്ഥാന സെക്രട്ടറി കെ എ സുബൈര്‍, സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍, അബ്ബാസ് മൗലവി, നസീര്‍ കായിക്കര അലി അക്ബര്‍ മൗലവി പ്രസംഗിച്ചു. ഐഷ അനീഷ് ഗാനമാലപിച്ചു.