അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത വേണം -പാലക്കാട് ജില്ലാ കണ്‍വന്‍ഷന്‍
മണ്ണാര്‍ക്കാട്: സമൂഹത്തില്‍ വിഭാഗീയതയും കലാപവുമുണ്ടാക്കി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ പാലക്കാട് ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ വഴി അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നത് നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് സമൂഹം കാണാതെ പോകരുത്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്ന മതപൗരോഹിത്യത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണം. ജനങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും സംഗമം ആവശ്യപ്പെട്ടു. സംഗമം അബ്ദുല്‍അലി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈ.പ്രസിഡന്റ് പി കെ അബ്ദുല്ല മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രതിനിധികളായ എം ടി മനാഫ്, പി സുഹൈല്‍ സാബിര്‍ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഉബൈദുല്ല മാസ്റ്റര്‍, ശരീഫ് അസ്ഹരി, ആഷിഖ് അസ്ഹരി, ഷാന പാലക്കാട്, ഹസീന ടീച്ചര്‍, ഉബൈദുല്ല ഫാറൂഖി, ഡോ. ഫുക്കാര്‍ അലി, അബ്ബാസ് അന്‍സാരി, വീരാപ്പു അന്‍സാരി പ്രസംഗിച്ചു.