ഇറാന്‍ ആണവകരാറിന് ഒരു പ്ലാന്‍ ബി ഇല്ലെന്ന് ഇസ്‌റാഈല്‍
2015-ല്‍ ഇറാന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ആണവകരാറിന് പകരമായി മറ്റൊന്ന് ഇല്ലെന്ന് ഇസ്‌റാഈല്‍. ഈ വിഷയത്തില്‍ അടുത്ത ഘട്ടങ്ങളില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുമായി ഇസ്‌റാഈല്‍ ബന്ധപ്പെടുന്നുണ്ടെന്നും ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി യെയ്ര് ലാപിഡ് ആണ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ”കരാറിനെ പിന്തുണയ്ക്കുന്ന ആളല്ല ഞാന്‍. ഈ ഇടപാട് ശരിയല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും പറയുന്നു, ഇക്കാര്യത്തില്‍ ഞാന്‍ ഒരു പ്ലാന്‍ ബി കാണുന്നില്ല ലാപിഡ് പറഞ്ഞു” -ടൈംസ് ഓഫ് ഇസ്‌റാഈല്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം ഇസ്‌റാഈലിന്റെ ദീര്‍ഘകാലമായുള്ള ഇറാന്‍ ആണവ കരാറിനോടുള്ള ഇസ്‌റാഈലിന്റെ തുറന്ന എതിര്‍പ്പ് ഉപേക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2003-ന് ശേഷമുള്ള ആദ്യത്തെ ഇസ്‌റാഈല്‍ പ്രതിനിധിയുടെ മൊറോക്കോ സന്ദര്‍ശനത്തിനിടെയാണ് പ്രസ്താവന നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ ഇരു രാജ്യങ്ങളും ബന്ധം സാധാരണ നിലയിലാക്കിയതിന് ശേഷമാണ് പുതിയ സന്ദര്‍ശനമുണ്ടായത്.