ആംബുലന്‍സ് സമര്‍പ്പിച്ചു
ബത്തേരി: രാജ്യത്തെ നടുക്കിക്കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാരിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം വിശ്വാസികള്‍ മുന്നണിയില്‍ നില്‍ക്കണമെന്നതാണ് മതത്തിന്റെ താത്പര്യമെന്ന് കെ ജെ യു സംസ്ഥാന സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി അഭിപ്രായപ്പെട്ടു. പൊറക്കാട്ടില്‍ അന്ത്രുവിന്റെ സ്മരണാര്‍ഥം ബത്തേരി ഐ എസ് എം പുറത്തിറക്കിയ ആംബുലന്‍സിന്റെ താക്കോല്‍ ദാനം മുഹമ്മദ് ഇല്‍യാസ് ചൂര്യന് നല്‍കി അദ്ദേഹം നിര്‍വഹിച്ചു. ഐ എസ് എം പ്രസിഡന്റ് മുജീബ് സംസം അധ്യക്ഷത വഹിച്ചു. ഖലീലുറഹ്മാന്‍ മുട്ടില്‍, അബ്ദുല്‍ജലീല്‍ മദനി, അബ്ദുസ്സലാം സ്വലാഹി, സഹല്‍ മുട്ടില്‍, ഹാസില്‍ കുട്ടമംഗലം, എം പി ഇല്യാസ്, ഫസല്‍ പ്രസംഗിച്ചു.