ആലപ്പുഴ ജില്ലാ കമ്മിറ്റി അസൈനാര്‍ പ്രസിഡന്റ്, നൗഷാദ് സെക്രട്ടറി
ആലപ്പുഴ: 2022-24 കാലയളവിലേക്കുള്ള കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സി കെ അസൈനാര്‍ അരൂര്‍ (പ്രസിഡന്റ്), എ പി നൗഷാദ് ആലപ്പുഴ (സെക്രട്ടറി), ഹസീബ് ചിതിനേതു (ട്രഷറര്‍), പി നസീര്‍, ഷൗക്കത്ത് കായംകുളം, കെ എ സുബൈര്‍ (വൈ. പ്രസിഡന്റ്), പി എ ഷമീര്‍ ഫലാഹി, എസ് സജീദ്, നിസാര്‍ ഫാറൂഖി, ടി കെ റഫീഖ് (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. കൗണ്‍സില്‍യോഗം സംസ്ഥാന സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കെ എ സുബൈര്‍ അധ്യക്ഷത വഹിച്ചു. എ പി നൗഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും പി കെ എം ബഷീര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.