ആലപ്പുഴ ജില്ലാ സര്‍ഗോത്സവ് വലിയകുളം മദ്‌റസ ജേതാക്കള്‍
ആലപ്പുഴ: സി ഐ ഇ ആര്‍ ജില്ലാ ചാപ്റ്ററും എം എസ് എം ജില്ലാ കമ്മിറ്റിയും സംഘടിപ്പിച്ച ജില്ലാ സര്‍ഗോത്സവത്തില്‍ ആലപ്പുഴ വലിയകുളം മദ്‌റസത്തു റഹ്മ ജേതാക്കളായി. മദ്‌റസത്തുല്‍ ഇസ്‌ലാഹിയ സീ വ്യൂ കനാല്‍ രണ്ടാം സ്ഥാനവും ദാറുല്‍ഉലൂം മദ്‌റസ ചാവടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സര്‍ഗോത്സവം കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ എ സുബൈര്‍ ഉദ്ഘാടനം ചെയ്തു. ഷമീര്‍ ഫലാഹി അധ്യക്ഷത വഹിച്ചു. ഷാഹിദ് ഇക്ബാല്‍, സി കെ അസൈനാര്‍, സല്‍മാന്‍ കബീര്‍, അഡ്വ. അമല്‍ സൈഫ് പ്രസംഗിച്ചു. സൗത്ത് സോണ്‍ ട്രഷറര്‍ എ പി നൗഷാദ്, എം ജി എം സൗത്ത് സോണ്‍ പ്രസിഡന്റ് സഫല നസീര്‍, കലാമുദ്ദീന്‍ ട്രോഫി സമ്മാനിച്ചു.