ആലപ്പുഴ ജില്ലയില്‍ മാനവിക സന്ദേശയാത്ര സമാപിച്ചു
ആലപ്പുഴ: മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ സംഘാടക സമിതി സംഘടിപ്പിച്ച മാനവിക സന്ദേശയാത്ര സമാപിച്ചു. ആദ്യദിനം വളഞ്ഞവഴിയില്‍ കെ എന്‍ എം ജില്ലാ പ്രസിഡന്റ് സി കെ അസൈനാര്‍ ഉദ്ഘാടനം ചെയ്തു. പുന്നപ്ര, പുലയന്‍വഴി, വലിയകുളം, കല്ലുപാലം, കൈചൂണ്ടിമുക്ക്, കളരിക്കല്‍, സീ വ്യൂ കനാല്‍, ആലപ്പുഴ ബീച്ച്, വട്ടപ്പള്ളി, കലക്ടറേറ്റ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി സകറിയ ബസാറില്‍ സമാപിച്ചു. സമാപന സംഗമത്തില്‍ ഷമീര്‍ ഫലാഹി, കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി എ പി. നൗഷാദ് പ്രസംഗിച്ചു. കലാമുദീന്‍, മുബാറക്, വൈ ജഹാസ്, എസ് എം ഷജീര്‍, സിജു ശംസുദ്ദീന്‍, ഹിഷാം സിയാദ്, ഇര്‍ഫാന്‍ നേതൃത്വം നല്‍കി. രണ്ടാംദിനം ചേര്‍ത്തലയില്‍ സംസ്ഥാന സെക്രട്ടറി സുബൈര്‍ അരൂര്‍ ഉദ്ഘാടനം ചെയ്തു. വയലാര്‍, ചാവടി, തുറവൂര്‍, പട്ടണക്കാട്, കുത്തിയതോട്, എരമലൂര്‍, ചന്തിരുര്‍, അരുര്‍, ആരുക്കുറ്റി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വടുതലയില്‍ സമാപിച്ചു. നസീര്‍ കായിക്കര, ഷമീര്‍ ഫലാഹി, സുബൈര്‍ അരുര്‍ പ്രസംഗിച്ചു. സി കെ അസ്സനാര്‍, പി കെ എം. ബഷീര്‍, അബ്ബാസ് മൗലവി നേതൃത്വം നല്‍കി.