8 Friday
August 2025
2025 August 8
1447 Safar 13

അല്‍ഖോര്‍ ജേതാക്കള്‍

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തിനും ഏഷ്യാകപ്പിനും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സംഘടിപ്പിച്ച ‘സോക്കര്‍ ഫിയസ്റ്റ’ ഇന്റര്‍ ഫോക്കസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഐ എസ് സി ജനറല്‍ സെക്രട്ടറി നിഹാദ് അലി ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റില്‍ അല്‍ഖോര്‍ എഫ്‌സി യുണൈറ്റഡ് ജേതാക്കളായി. ടൈബ്രേക്കറില്‍ ഡിഫണ്ടേഴ്‌സ് എഫ് സി അല്‍സദ്ദിനെയാണ് തോല്‍പ്പിച്ചത്. ഫോക്കസ് സി ഇ ഒ ഹാരിസ് പി ടി, സി ഒ ഒ അമീര്‍ ഷാജി വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ഫായിസ് എളയോടന്‍, സഫീറുസ്സലാം, ഡോ. റസീല്‍, ആഷിഖ് ബേപ്പൂര്‍, മൊയ്ദീന്‍ ഷാ നേതൃത്വം നല്‍കി.

Back to Top