16 Monday
March 2026
2026 March 16
1447 Ramadân 27

‘അല്‍ജാരിയ’ സാമ്പത്തിക സമാഹരണ പദ്ധതിക്ക് തുടക്കമായി; സംസ്ഥാനത്തൊട്ടുക്കും ആവേശകരമായ പ്രതികരണം


കോഴിക്കോട്: 2023 ഡിസംബറില്‍ നടക്കുന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടപ്പിലാക്കുന്ന ‘One Day 10 Rupees 10 Minutes പദ്ധതിയുടെ ഭാഗമായുള്ള ‘അല്‍ജാരിയ’ സാമ്പത്തിക സമാഹരണ പദ്ധതിക്ക് സംസ്ഥാനത്തൊട്ടുക്കും ആവേശകരമായ തുടക്കം. പദ്ധതിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തകര്‍ തങ്ങളുടെ വീടുകളില്‍ സ്ഥാപിച്ച് നിക്ഷേപിച്ചു തുടങ്ങിയത് മുജാഹിദ് സമ്മേളനത്തെ ഇസ്‌ലാഹീ കേരളം നെഞ്ചേറ്റിയതിന്റെ ബഹിര്‍പ്രകടനം കൂടിയായി മാറി.

കെ എന്‍ എം മര്‍കസുദ്ദഅ്‌വ പ്രവര്‍ത്തകരുടെ വരുമാനത്തില്‍ നിന്ന് 2023 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള ഓരോ ദിനവും 10 രൂപ സംസ്ഥാന കമ്മിറ്റി നല്‍കുന്ന കലക്ഷന്‍ ബോക്‌സില്‍ നിക്ഷേപിക്കുന്നതാണ് ‘One Day 10 Rupees 10 Minutes’ പദ്ധതി. ഒരു ദിവസം 10 മിനുട്ട് സമയം പഠനം, സംസ്‌കരണം, പ്രബോധന, സാമൂഹികക്ഷേമ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഒരു മാസം 300 മിനുട്ട് 300 ദിവസം 3000 മിനുട്ട് ഉപയോഗപ്പെടുത്തുകയെന്നുമുള്ള പദ്ധതിയാണിത്. സാമ്പത്തിക സമാഹരണത്തിന്ന് ഓരോ പ്രവര്‍ത്തകന്നും ഓരോ ബോക്‌സ് നല്‍കും. വരുമാനമുള്ള കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും ഈ ബോക്‌സില്‍ നിക്ഷേപിക്കാം. ഒന്നാം ഘട്ടം സംസ്ഥാനത്തെ ശാഖകളില്‍ തുടങ്ങി രണ്ടാം ഘട്ടം മുതല്‍ പദ്ധതി വ്യാപകമാക്കും.
അല്‍ജാരിയ പദ്ധതി ചെയര്‍മാന്‍ എം അഹ്മദ്കുട്ടി മദനിയില്‍ നിന്ന് ബോക്‌സ് സ്വീകരിച്ച് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി അല്‍ ജാരിയയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. വൈ.പ്രസിഡന്റ് കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എഞ്ചിനീയര്‍ സൈതലവി, പ്രഫ. കെ പി സകരിയ്യ, സി അബ്ദുലത്തീഫ് പങ്കെടുത്തു.

കണ്ണൂര്‍ ജില്ലാ ഉദ്ഘാടനം വളപട്ടണത്ത് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോടും തൃശ്ശൂര്‍ ജില്ലാ ഉദ്ഘാടനം അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളവും മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എഞ്ചിനീയര്‍ അബ്ദുല്‍കരീമും മലപ്പുറം ഈസ്റ്റ് ജില്ലാ ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ എം അഹ്മദ്കുട്ടി മദനിയും കോഴിക്കോട് നോര്‍ത്ത് ജില്ലാ ഉദ്ഘാടനം കെ എം കുഞ്ഞമ്മദ് മദനിയും കാസര്‍കോട്ട് ബശീര്‍ പട്‌ലയും പാലക്കാട് ജില്ലയില്‍ പി അബ്ദുല്‍ അലി മദനിയും എന്‍ എം അബ്ദുല്‍ ജലീലും, വാഴക്കാട് മണ്ഡലം ഉദ്ഘാടനം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി ടി പി ഹുസൈന്‍ കോയയും നിര്‍വഹിച്ചു.
കുഴിപ്പുറത്ത് സി മമ്മുവും മയ്യേരിച്ചിറയില്‍ എം ടി മനാഫും കരുവാങ്കല്ലില്‍ അബ്ദുല്ലത്തീഫ് കരുമ്പിലാക്കലും വണ്ടൂരില്‍ ഡോ. ജാബിര്‍ അമാനിയും കണ്ണഞ്ചേരി ഖുബയില്‍ കെ പി അബ്ദുറഹ്മാനും വാഴക്കാട് ചെറുവട്ടൂരില്‍ ബി പി എ ഗഫൂറും മുളിയങ്ങലില്‍ അബ്ദുറഹീം കേളോത്തും തിക്കോടിയില്‍ ബശീര്‍ തിക്കോടിയും രണ്ടത്താണിയില്‍ മുഹമ്മദ് അബ്ദുന്നാസറും പുല്ലൂരില്‍ കെ എം ഹുസൈനും, കൊയിലാണ്ടി കാട്ടില പീടികയില്‍ മണ്ഡലം സെക്രട്ടറി അശ്‌റഫും പുളിക്കലില്‍ അശ്‌റഫ് മാസ്റ്ററും കൊട്ടപ്പുറത്ത് പി വി കുഞ്ഞിക്കോയ മാസ്റ്ററും പത്തപ്പിരിയത്ത് വി പി അഹമ്മദ്കുട്ടിയും മോങ്ങത്ത് സി ജലീലും പൊന്നാനിയില്‍ അബ്ദുല്‍ കലാം ഒറ്റത്താണിയും തുടക്കം കുറിച്ചു.

തെക്കന്‍ കുറ്റൂരില്‍ ജില്ലാ ട്രഷറര്‍ പി മുഹമ്മദ് കുട്ടി ഹാജിയും വാഴക്കാട് പി അശ്‌റഫ് മാസ്റ്ററും, കണ്ണത്തുംപാറയില്‍ ബശീര്‍ എളാംകുഴിയും എറിയാട്ട് ഇമാം ഷമീര്‍ മൗലവിയും ആലപ്പുഴ ടൗണില്‍ പ്രസിഡണ്ട് അശ്‌റഫ്, ഗഫൂര്‍ റാവുത്തര്‍ എന്നിവരും, വലിയകുളത്ത് സെക്രട്ടറി സജീദും മാട്ടൂലില്‍ വി പി മഹ്മൂദും, കുനിയില്‍ ന്യൂബസാറില്‍ കെ അലി അന്‍വാരി, കെ ടി മഹ്മൂദ് മാസ്റ്റര്‍, കെ ഖമറുല്‍ ഇസ്‌ലാം, കെ പി അബ്ദുറഹ്മാന്‍ തങ്ങള്‍ എന്നിവരും, പൂക്കാട്ട് അശ്‌റഫ്, അബ്ദുന്നാസര്‍ എന്നിവരും പദ്ധതിക്ക് തുടക്കം കുറിച്ചു.

Back to Top