15 Wednesday
July 2026
2026 July 15
1448 Mouharrem 29

മാപ്പിളപ്പാട്ടു രചയിതാവ് അലി കണ്ണോത്തിനെ ആദരിച്ചു

മാപ്പിളപ്പാട്ടു രചയിതാവ് അലി കണ്ണോത്തിന് കെ എന്‍ എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം
സെ്രട്ടറി കെ എം കുഞ്ഞമ്മദ് മദനി കൈമാറുന്നു.

കുറ്റിയാടി: ‘റമദാന്‍ ഗാനങ്ങള്‍’ എന്ന പേരില്‍ കഴിഞ്ഞ റമദാനില്‍ 30 ദിവസവും ഓരോ ദിവസങ്ങളിലെ കര്‍മങ്ങള്‍ വിവരിച്ച് പാട്ടുകള്‍ രചിച്ച മാപ്പിളപ്പാട്ടു രചയിതാവ് അലി കണ്ണോത്തിനെയും ആലപിച്ച റഷീദലി കുറ്റിയാടിയെയും കെ എന്‍ എം കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി ആദരിച്ചു. വര്‍ഷങ്ങള്‍ക്കു മുമ്പ് കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ട അലി കണ്ണോത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള സേവന തല്‍പരതയെ പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി കെ എം കുഞ്ഞമ്മദ് മദനി ഉപഹാരം കൈമാറി. വൈസ് പ്രസിഡന്റ് ടി എം ബഷീര്‍, ട്രഷറര്‍ എന്‍ അഹമദ് കുട്ടി, കെ ടി മുഹമ്മദ്, ശമീം കുറ്റിയാടി, ശാക്കിര്‍ കാന്തപുരം, എം ഇ സഈദ് പ്രസംഗിച്ചു. മജ്‌ലിസുല്‍ ഖുര്‍ആന്‍ യു ട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ക്കും അവാര്‍ഡ് നല്‍കി

Back to Top