ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പള്ളി അല്‍ജീരിയയില്‍
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെയും ആഫ്രിക്കയിലെ ഏറ്റവും വലുതുമായ പള്ളി അല്‍ജീരിയയില്‍ തുറന്നു. വര്‍ഷങ്ങളായി രാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങളെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്നു പള്ളിയുടെ നിര്‍മാണം. റമദാന് മുന്നോടിയായാണ് അല്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മജീദ് തിബൂന്‍ തുറന്നുനല്‍കിയത്. വടക്കേ ആഫ്രിക്കന്‍ രാജ്യത്തിന്റെ മെഡിറ്ററേനിയന്‍ തീരപ്രദേശമായ ജമല്‍ ജസൈറില്‍ ആണ് പള്ളി. ലോകത്തെ ഏറ്റവും ഉയരം കൂടിയ (265 മീറ്റര്‍) പള്ളി മിനാരങ്ങളില്‍ ഒന്ന് കൂടിയാണിത്. 120,000 പേരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമുണ്ട്. മക്കയിലെയും മദീനയിലെയും പള്ളികള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ മസ്ജിദ് ആണിത്. ഏഴു വര്‍ഷമെടുത്താണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 70 ഏക്കര്‍ ഭൂമിയില്‍ വടക്കന്‍ ആഫ്രിക്കയിലെ വില കൂടിയ മരങ്ങളും മാര്‍ബിളും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. മസ്ജിദില്‍ ഒരു ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് പാഡും ഒരു ദശലക്ഷം പുസ്തകങ്ങള്‍ വരെ സൂക്ഷിക്കാന്‍ കഴിയുന്ന ലൈബ്രറിയും ഉണ്ട്. 900 മില്യണ്‍ ഡോളറാണ് നിര്‍മ്മാണത്തിന് ചെലവായതെന്നും നിര്‍മാണ ചുമതല ചൈനീസ് കമ്പനിക്കായിരുന്നുവെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.