6 Sunday
July 2025
2025 July 6
1447 Mouharrem 10

അല്‍ഫുര്‍ഖാന്‍ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം

പാലാങ്കര: പെരുമ്പിലാട് പുതുതായി നിര്‍മ്മിച്ച അല്‍ഫുര്‍ഖാന്‍ കള്‍ച്ചറല്‍ സെന്ററും മസ്ജിദും കേരള നദ് വത്തുല്‍ മുജാഹിദീന്‍ മര്‍ക്കസുദ്ദഅവ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പള്ളി ഒരു നാടിന്റെ സാംസ്‌കാരിക കേന്ദ്രമായിരിക്കണമെന്നും, മുഴുവന്‍ മനുഷ്യരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ആരാധനാലയങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എം അഹമദ് കുട്ടി മദനി, വി പി അഹമദ് കുട്ടി മാസ്റ്റര്‍, പി അബൂഹുറയ്‌റ സുല്ലമി, പി ഹുസൈന്‍, ചെമ്മല മുഹമ്മദ്, പള്ളത്ത് സൈദലവി, വി പി അബ്ദുല്‍ കരീം പ്രസംഗിച്ചു.

Back to Top