22 Wednesday
October 2025
2025 October 22
1447 Joumada I 0

ആലപ്പുഴ ജില്ല ഐ എസ് എം സൗഹൃദസംഗമം


കായംകുളം: തീവ്രവാദവും അക്രമ പ്രവര്‍ത്തനങ്ങളും മതവിരുദ്ധമാണെന്നും മാനവനന്മയാണ് മതങ്ങളുടെ സന്ദേശമെന്നും ഐ എസ് എം ആലപ്പുഴ ജില്ലാ സൗഹൃദ സംഗമം അഭിപ്രായപ്പെട്ടു. റമദാനിന്റെ ചൈതന്യം വരും മാസങ്ങളിലും കാത്തു സൂക്ഷിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും വിശുദ്ധ ഖുര്‍ആന്‍ പഠനം ജനകീയമാക്കണെമെന്നും സംഗമം ആവശ്യപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സഹല്‍ മുട്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനസ് എച്ച് അഷറഫ് അധ്യക്ഷത വഹിച്ചു. ഡോ. പുനലൂര്‍ സോമരാജന്‍ മുഖ്യാഥിതിയായി. പി ബിജു (യൂത്ത് ലീഗ്), ഹബീബുറഹ്മാന്‍ (സോളിഡാരിറ്റി), ഗാന്ധിഭവന്‍ ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍, എ പി നൗഷാദ് (കെ എന്‍ എം), ഷഹീര്‍ ഫാറൂഖി (ഐ എസ് എം), അഡ്വ. അമല്‍ സൈഫ് (എം എസ് എം), അലി അക്ബര്‍ മദനി, അബ്ദുറഷീദ് കൊപ്രാപുരയില്‍ പ്രസംഗിച്ചു.

Back to Top