ആലപ്പുഴ സോണല്‍ അസംബ്ലി
ആലപ്പുഴ: ആത്മീയ ചൂഷണം നടത്തിവരുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നടപ്പിലാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആലപ്പുഴ സോണല്‍ ലീഡേഴ്‌സ് അസംബ്ലി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ എ സുബൈര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ഫൈസല്‍ നന്മണ്ട, ഐ എസ് എം സംസ്ഥാന സെക്രട്ടറി ഷമീര്‍ ഫലാഹി പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് കലാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി നൗഷാദ്, സി കെ അസൈനാര്‍, ഷഹീര്‍ ഫാറൂഖി, ഡോ. ബേനസീര്‍ കോയ തങ്ങള്‍, ശിഫ ഫാത്തിമ പ്രസംഗിച്ചു. സൈബര്‍ സെക്യൂരിറ്റി എന്‍ട്രന്‍സില്‍ ദേശീയതലത്തില്‍ 19-ാമത് റാങ്ക് നേടിയ മുഹ്‌സിന്‍ മുനീര്‍, തബ്ദീല്‍ റാങ്ക് ജേതാവ് ശിഫ ഫാത്തിമ, എസ് എസ് എല്‍ സി സമ്പൂര്‍ണ ജേതാക്കള്‍ എന്നിവരെ എം ജി എം മണ്ഡലം കമ്മിറ്റി അവാര്‍ഡ് നല്‍കി ആദരിച്ചു. പി കെ എം ബഷീര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കെ എന്‍ എം ഭാരവാഹികള്‍: കലാമുദ്ദീന്‍ (പ്രസി), മുബാറക് അഹ്മദ് (സെക്ര), വൈ ജഹാസ് (ട്രഷറര്‍). എം ജി എം ഭാരവാഹികള്‍: സജിത സജീദ് (പ്രസി), ഷൈനി ഷമീര്‍ (സെക്ര), വഹീദ നൗഷാദ് (ട്രഷറര്‍).
