അലഹബാദ് എന്‍ ഐ ടിയില്‍ എം ബി എ
ഡാനിഷ് അരീക്കോട്
അലഹബാദ് മോത്തിലാല്‍ നെഹ്‌റു എന്‍ ഐ ടിയിലെ എം ബി എ പ്രോഗ്രാമിന് മാര്‍ച്ച് 20 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 60% മാര്‍ക്കോടെ (എസ് സി/ എസ് ടി 55%) ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്കു കാറ്റ് 2021-ലെ സാധുവായ സ്‌കോര്‍ വേണം. കാറ്റ് പേര്‍സന്റയില്‍, അക്കാഡമിക് മികവ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, പേര്‍സണല്‍ ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് അഡ്മിഷന്‍. അപേക്ഷ academics. mnnit. ac.in എന്ന വെബ്‌സൈറ്റ് വഴി നല്‍കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും മാര്‍ച്ച് 30-നകം സ്ഥാപനത്തില്‍ ലഭിക്കണം.
വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ്
വിദേശത്തെ ഉപരിപഠനത്തിന് ഒരു ലക്ഷം യു എസ് ഡോളര്‍ വരെ സ്‌കോളര്‍ഷിപ്പായി ലഭിക്കും. ബിസിനസ് & ഫിനാന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിങ്, ഫാഷന്‍ ഡിസൈന്‍, ഹോസ്പിറ്റാലിറ്റി & ടൂറിസം, മാനേജ്‌മെന്റ്, മെഡിസിന്‍/ഡെന്റിസ്ട്രി ബന്ധപ്പെട്ട വിഷയങ്ങള്‍, സംഗീതം, പബ്ലിക് ഹെല്‍ത്ത് തുടങ്ങിയവയൊഴികെയുള്ള വിഷയങ്ങളില്‍ വിദേശത്ത് മാസ്‌റ്റേഴ്‌സ്, എം ഫില്‍, പി എച്ച് ഡി പഠനത്തിന് സഹായം. അപേക്ഷ മാര്‍ച്ച് 30 വരെ. അപേക്ഷ സമര്‍പ്പിക്കാന്‍ inlaksfoundation.org സന്ദര്‍ശിക്കുക.
JEE മെയിന്‍
JEE മെയിന്‍ ആദ്യഘട്ടത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കകഠ, ചകഠ, മറ്റു ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ മാനദണ്ഡം JEE റാങ്കാണ്. ഉയര്‍ന്ന റാങ്ക് നേടുന്ന ഒന്നരലക്ഷത്തോളം പേര്‍ക്ക് JEE അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാം. മാര്‍ച്ച് 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കാന്‍: https://jeemain.nta.nic.in/
ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
ഗണിതശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനസൗകര്യങ്ങള്‍ ഒരുക്കുന്ന ശ്രദ്ധേയമായ സ്ഥാപനമാണ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ എസ് ഐ). കൊല്‍ക്കത്തയിലെ പ്രധാന കേന്ദ്രത്തിന് പുറമെ ഡല്‍ഹി, ബംഗളൂരു, ചെന്നൈ, തേജ്പൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. ബിരുദ തലത്തില്‍ ബി-മാത്ത് (ഓണേഴ്‌സ്), ബി-സ്റ്റാറ്റ് (ഓണേഴ്‌സ്) എന്നീ മൂന്നുവര്‍ഷ കോഴ്‌സുകളാണ് ഐ എസ് ഐ നടത്തുന്നത്.
ബിരുദ പ്രോഗ്രാമുകള്‍ക്ക് പുറമെ ഐ എസ് ഐയുടെ വിവിധ കേന്ദ്രങ്ങളിലായി സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ക്വാണ്ടിറ്റേറ്റീവ് എക്കണോമിക്‌സ്, ക്വാളിറ്റി മാനേജ്‌മെന്റ് സയന്‍സ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ക്രിപ്‌റ്റോളജി & സെക്യൂരിറ്റി ക്വാളിറ്റി, റിലൈബിലിറ്റി & ഓപ്പറേഷന്‍ റിസര്‍ച്ച് എന്നിവയില്‍ എം ടെക്, മറ്റു പി ജി ഡിപ്ലോമ പ്രോഗ്രാമുകള്‍, ഗവേഷണ അവസരങ്ങള്‍ എന്നിവയുമുണ്ട്.
ഗണിതം ഒരു വിഷയമായി പഠിച്ച പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കും ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും രണ്ട് ബിരുദ കോഴ്‌സുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. എം എസ് സി, എം ടെക്, എം എസ്, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് വേണ്ട യോഗ്യതകള്‍, മറ്റു നിബന്ധനകളെപ്പറ്റിയുമുള്ള വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
www.isical.ac.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 31 വരെ അപേക്ഷിക്കാം.