അല്‍ അഖ്‌സയിലേക്ക് മുസ്‌ലിംകളെ തടഞ്ഞ് ഇസ്രായേല്‍
അല്‍അഖ്‌സ പള്ളിയിലേക്ക് മുസ്‌ലിംകള്‍ക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേല്‍ പൊലീസ്. അപ്രതീക്ഷിതായി പൊലീസെത്തി പള്ളിയുടെ മുഴുവന്‍ ഗേറ്റുകളും പൂട്ടുകയായിരുന്നുവെന്ന് മുസ്‌ലിം വഖഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. എല്ലാ പ്രായത്തിലുമുള്ള മുസ്‌ലിംകള്‍ക്കും പള്ളിയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണെന്ന് ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ വഫ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രാവിലെ മുതല്‍ ഇസ്രായേല്‍ പൊലീസ് പള്ളിയിലേക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രായമുള്ളവരെ മാത്രമായിരുന്നു രാവിലെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
എന്നാല്‍, അപ്രതീക്ഷിതമായി മുഴുവന്‍ വിശ്വാസികളുടേയും പള്ളിയിലേക്കുള്ള പ്രവേശനം തടയുകയായിരുന്നു. അതേസമയം, ജൂത വിശ്വാസികളെ പള്ളി കോമ്പോണ്ടിലേക്ക് പ്രവേശിപ്പിക്കുന്നുണ്ട്. അവര്‍ക്ക് ആചാരങ്ങള്‍ സ്വതന്ത്രമായി നടത്താനുള്ള അനുവാദവും നല്‍കി. ഇത് പള്ളിയിലെ തല്‍സ്ഥിതിയുടെ ലംഘനമാണെന്ന് മുസ്‌ലിം വഖഫ് വകുപ്പ് പരാതിപ്പെട്ടു.